Image

ഗണേഷ് രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

Published on 14 January, 2012
ഗണേഷ് രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി
കോട്ടയം: പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയതിന്റെ പേരില്‍ ഗണേഷ്‌കുമാര്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിനെ ബാധിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. ഘടകക്ഷികള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കും. ഏതായാലും രാജിക്കുള്ള രാഷ് ട്രീയ സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക