Image

പീഡനം: ബി.ബി.സി.അവതാരകന്‍ കുറ്റം സമ്മതിച്ചു

Published on 14 January, 2012
പീഡനം: ബി.ബി.സി.അവതാരകന്‍ കുറ്റം സമ്മതിച്ചു
ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ മുന്‍ ബി.ബി.സി. റേഡിയോ അവതാരകന്‍ കുറ്റം സമ്മതിച്ചു. ഇരുപത് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. നിരവധി വര്‍ഷങ്ങളായി ബി.ബി.സി. റേഡിയോ അവതാരകനായിരുന്ന പീറ്റര്‍ റൊവെല്‍ ആണ് അഞ്ചോളം പെണ്‍കുട്ടികളെ പീഡനത്തിന് വിധേയമാക്കുകയും നഗ്‌നചിത്രം എടുക്കുകയും ചെയ്തതിന് പിടിയിലായത്. 

ഇയാള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. 12 ഓളം കുറ്റങ്ങളാണ് ഇയാള്‍ കോടതിയില്‍ സമ്മതിച്ചിട്ടുള്ളത്. ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പതിനാറ് വയസ്സിന് താഴെയുള്ള അഞ്ചിലധികം കുട്ടികളെയാണ് 1989 മുതല്‍ 90 വരെ പ്രതി ലൈംഗിക പീഡനത്തിന് വിധേയമാക്കിയത്. നൂറുകണക്കിന് നഗ്‌നചിത്രങ്ങളും 53കാരനായ പീറ്ററില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ബ്രിട്ടണിലെ ബ്രിസ്‌റ്റോള്‍, സോമര്‍സെറ്റ് റേഡിയോ സ്‌റ്റേഷനുകളില്‍ ജോലി ചെയ്തിരുന്നയാളാണ് പീറ്റര്‍ റൊവെല്‍. കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് 2010 ല്‍ ബി.ബി.സി. പീറ്ററിന്റെ തൊഴില്‍ കരാര്‍ റദ്ദാക്കുകയായിരുന്നു. പ്രതിയെ മാര്‍ച്ച് 2 വരെയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തു. 2011 ഏപ്രില്‍ 22 ലാണ് ഇയാള്‍ പിടിയിലായത്.

പീഡനം: ബി.ബി.സി.അവതാരകന്‍ കുറ്റം സമ്മതിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക