Image

ദുബായില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന സൗജന്യ മെഡിക്കല്‍ ക്യമ്പ്‌ തുടങ്ങി

Published on 14 January, 2012
ദുബായില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന സൗജന്യ മെഡിക്കല്‍ ക്യമ്പ്‌ തുടങ്ങി
ദുബായ്‌: ബര്‍ദാബായിലെ ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്റര്‍ റഫ്രഷ്‌ യുവര്‍ ഹെല്‍ത്ത്‌ എന്ന പ്രമേയത്തില്‍ നടത്തുന്ന ഒരുമാസം നീണ്ടുനില്‍ക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാംപില്‍ വന്‍ തിരക്ക്‌. നിത്യേന അറുനൂറോളം പേരാണ്‌ ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്‌.

ഈ മാസം 31 വരെ നീണ്ട്‌ നില്‍ക്കുന്ന ക്യാംപില്‍ പ്രമേഹം, രക്‌തസമ്മര്‍ദം, കൊളസ്‌ട്രോള്‍, വൃക്ക, കരള്‍ പരിശോധനകളാണ്‌ നടക്കുന്നത്‌. വിദഗ്‌ധ ഡോക്‌ടര്‍മാര്‍ നേതൃത്വം നല്‍കുന്നു. പരിശോധനയുടെ ഫലം അന്നു തന്നെ ലഭിക്കുകയും ചെയ്യും. 30 ലക്ഷം ദിര്‍ഹമാണ്‌ ഇതിന്‌ വേണ്ടി ബദര്‍സമാ ഗ്രൂപ്പ്‌ ചെലവഴിക്കുന്നത്‌. പാര്‍ക്കിങ്ങും സൗജന്യമാണ്‌.
ദുബായില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന സൗജന്യ മെഡിക്കല്‍ ക്യമ്പ്‌ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക