Image

തെലുങ്കിലെ പ്രേമമായി മജ്‌നു: മലരായി ശ്രുതി ഹാസന്‍ എത്തിയേക്കും

ആശ എസ് പണിക്കര്‍ Published on 25 September, 2015
       തെലുങ്കിലെ പ്രേമമായി മജ്‌നു:                        മലരായി ശ്രുതി ഹാസന്‍ എത്തിയേക്കും
 മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ' പ്രേമം' തെലുങ്കിലേക്ക്. മജ്‌നു എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ ജോര്‍ജ് ആയി വേഷമിടുക. 

ചാന്തു മൊണ്ടേതിയാണ് ചിത്രം തെലങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. മേരിയായി അനുപമ പരമേശ്വരനും സെലിന്നായി അമൈറ ദസ്തുറും എത്തുന്നു. മലയാളത്തിന്റെ മനം കവര്‍ന്ന മലരായി പരിനീതി ചോപ്രയെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ നടിയുടെ ഡേറ്റ് കിട്ടാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസനെ മലര്‍ ആയി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് അറിയുന്നത്.

ഹാരിക ആന്‍ഡ് ഹാസിന്റെ ബാനറില്‍ എസ്. രാധാകൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്.  




       തെലുങ്കിലെ പ്രേമമായി മജ്‌നു:                        മലരായി ശ്രുതി ഹാസന്‍ എത്തിയേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക