Image

പ്രവാസികള്‍ കേരളത്തിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം: വയലാര്‍ രവി

അനില്‍ പെണ്ണുക്കര Published on 14 January, 2012
പ്രവാസികള്‍ കേരളത്തിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം: വയലാര്‍ രവി
കോട്ടയം: പ്രവാസികള്‍ കേരളത്തിന്റെ കലാ-സാംസ്‌കാരിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണമെന്ന്‌ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. ഫോമയുടെ കേരള കണ്‍വന്‍ഷന്‌ മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി മലയാളികള്‍ തങ്ങളുടെ രണ്ടാം തലമുറയെ നാടുമായി ബന്ധിപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കണം. പ്രവാസികള്‍ കേരളത്തിന്റെ മൂല്യങ്ങള്‍ വളര്‍ന്നുവരുന്ന രണ്ടാം തലമുറയ്‌ക്കുകൂടി പകര്‍ന്നു നല്‍കണം. അവരെ നാടുമായി ബന്ധിപ്പിക്കണം. ഇതിന്‌ പ്രവാസി മാതാപിതാക്കള്‍ തന്നെ ശ്രമിക്കണം- വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.

ഫോമയുടെ ഹൗസിങ്‌ ഫണ്ട്‌ ഉദ്‌ഘാടനവും സംഘടനയുടെ മുഖപത്രമായ ഫോമ വേള്‍ഡ്‌ ന്യൂസിന്റെ പ്രകാശനവും നടന്നു. പ്രവാസികാര്യമന്ത്രി വയലാര്‍ രവി, ഫോമ രാജ്യാന്തര കണ്‍വന്‍ഷന്‍ കണ്‍വീനിര്‍ സജി ഏബ്രഹാമിന്‌ ആദ്യപ്രതി നല്‍കി പ്രകാശന കര്‍മം നിര്‍വഹിച്ചു.

ജനുവരി ഏഴുമുതല്‍ ഒന്‍പതു വരെ രാജസ്‌ഥാനിലെ ജയ്‌പൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസിനെക്കുറിച്ചും പരാമര്‍ശിച്ച അദ്ദേഹം ഈ വര്‍ഷത്തെ സമ്മേളനം കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുളളില്‍ നടന്ന ഏറ്റവും മികച്ച സമ്മേളനമാണെന്ന്‌ അഭിപ്രായപ്പെട്ടു.

ഫോമ പ്രസിഡന്റ്‌ ജോണ്‍(ബേബി) ഊരാളില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനോയ്‌ തോമസ്‌ സ്വാഗതം ആശംസിച്ചു.
പ്രവാസികള്‍ കേരളത്തിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം: വയലാര്‍ രവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക