Image

ഫോമയും ഫൊക്കാനയും ഒന്നായിരുന്നപ്പോഴത്തെ ശക്തി ഇപ്പോഴില്ലെന്നു മുഖ്യമന്ത്രി

അനില്‍ പെണ്ണുക്കര Published on 14 January, 2012
ഫോമയും ഫൊക്കാനയും ഒന്നായിരുന്നപ്പോഴത്തെ ശക്തി ഇപ്പോഴില്ലെന്നു മുഖ്യമന്ത്രി
ഫോമയും ഫൊക്കാനയും ഒന്നായിരുന്നപ്പോഴത്തെ ശക്തി ഇപ്പോഴില്ലെന്നും ഇരുസംഘടനകളും യോജിക്കുന്നതിനേപ്പറ്റി ആലോചിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസി (ഫോമ)ന്റെ മൂന്നാമത് കേരള കണ്‍വന്‍ഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനത്തിന് ഏറ്റവും വലിയ തടസ്സം സ്ഥലദൗര്‍ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലദൗര്‍ലഭ്യവും വികസന കാര്യത്തിലെ യോജിപ്പില്ലായ്മയുമാണ് കേരളത്തിന്റെ വഴി മുടക്കുന്നത്- അദ്ദേഹം പറഞ്ഞു.

മലയാളി കേരളത്തിന് എത്ര അകലെ പോകുന്നവോ അത്രയധികം മലയാളിത്തം വര്‍ധിക്കുന്നതായാണ് കണ്ടുവരുന്നത്, പി.ജെ കുര്യന്‍ എംപി പറഞ്ഞു. കേരളത്തില്‍ മുതല്‍ മുടക്കാനും ഇവിടുത്തെ തൊഴില്‍ മേഖലയിലെ റിസ്‌ക് ഏറ്റെടുക്കാനും തയാറാണ് ഇന്നത്തെ പ്രവാസികള്‍. എന്നാല്‍ എന്തും മുടക്കുക എന്ന ഇവിടുത്തെ മലയാളികളുടെ മനോഭാവം മാറേണ്ടിയിരിക്കുന്നു. -അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ മലയാളി സാങ്കേതിക വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി കേരളത്തിന്റെ വികസന സാധ്യതകളെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നാണ് ചിന്തിക്കേണ്ടതെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. ബ്രിഡ്ജിങ് ഓഫ് ദ് മൈന്‍ഡ് പോലുളള പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കണം- അദ്ദേഹം പറഞ്ഞു.

ജോസ് കെ. മാണി എംപി, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, രാജു ഏബ്രഹാം, സുരേഷ് കുറുപ്പ്, മുന്‍ മന്ത്രിയും എംഎല്‍എയുമായ എം. വിജയകുമാര്‍, കോട്ടയം മുന്‍ എംഎല്‍എ വി.എന്‍ വാസവന്‍, ഗായകന്‍ ജി. വേണുഗോപാല്‍, എന്‍എസ്എസ് കോട്ടയം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ബാലകൃഷ്ണ പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് ഫോമാ പ്രയത്‌നിക്കണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി

കോട്ടയം: അമേരിക്കന്‍ മലയാളികള്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് അശ്രാന്തം പരിശ്രമിക്കണമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. ഫോമായുടെ മൂന്നാമത് കേരളാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ മലയാളികള്‍ മലയാള ഭാഷയുടെ വികസനത്തിനായി സ്വന്തം വീടുകളില്‍ നിന്ന് തുടക്കം കുറിക്കണമെന്നും, സ്വന്തം കുട്ടികളെ ഭാഷയുടെ മഹത്വത്തെക്കുറിച്ച് മനസിലാക്കണമെന്നും അങ്ങനെ സാധിച്ചില്ലെങ്കില്‍ ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സംഘടനകള്‍ പതനത്തിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം നേരിടുന്ന പരിസ്ഥിതി മലിനീകരണ പ്രശ്‌നം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളില്‍ ഫോമാ ഏര്‍പ്പെടുന്ന പദ്ധതികള്‍ മറ്റ് മലയാളി സംഘടനകള്‍ക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോമാ കേരളാകണ്‍വന്‍ഷന്റെ പ്രധാന ഉദ്ദേശം കേരളത്തിന്റെ സമകാലിക പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് എന്തെല്ലാം ചെയ്യാം എന്നാണെന്ന് ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍ പറഞ്ഞു. അതിനായി കേരളം ഇന്ന് നേരിടുന്ന പരിസ്ഥിതി മലിനീകരണം, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നീ വിഷയങ്ങളില്‍ പ്രഗത്ഭനായ റോഡ് പ്രോട്ടോ എന്ന വിദഗ്ദധനെ ഫോമാ അവതരിപ്പിക്കുകയാണെന്നും പറഞ്ഞു. കണ്‍വന്‍ഷനില്‍ അദ്ധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഫോമാ കേരളത്തിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫോമായുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മഹത്വമുണ്ടെന്ന് മുമ്പേ ഫോമാ തെളിയിച്ചതാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുന്‍മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. ഫോമായുടെ സോയില്‍സ് വേസ്റ്റ് പ്രോജക്ട് കേരളത്തിന് ഇപ്പോള്‍ ആവശ്യം ഉണ്ടാവേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

ആന്റോ ആന്റണി എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, കോട്ടയം മുന്‍സിപ്പല്‍ ചെയര്‍മാന്‍ സണ്ണികല്ലൂര്‍ , എം. മുരളി എക്‌സ്.എം.എല്‍.എ, മുന്‍ അമേരിക്കന്‍ അംബാസിഡര്‍ റ്റി.പി. ശ്രീനിവാസന്‍ (കേരളാ ഉന്നത വിദ്യഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ) ഫോമാ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍ , മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് തടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഫോമാ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനവും ചടങ്ങില്‍ നടത്തപ്പെട്ടു.

ഫോമാ ജനറല്‍ സെക്രട്ടി ബിനോയ് തോമസ് സ്വാഗതവും ഫോമാ ജോയിന്റ് സെക്രട്ടറി ആനന്ദന്‍ നിരവേല്‍ നന്ദിയും പറഞ്ഞു.
ഫോമയും ഫൊക്കാനയും ഒന്നായിരുന്നപ്പോഴത്തെ ശക്തി ഇപ്പോഴില്ലെന്നു മുഖ്യമന്ത്രിഫോമയും ഫൊക്കാനയും ഒന്നായിരുന്നപ്പോഴത്തെ ശക്തി ഇപ്പോഴില്ലെന്നു മുഖ്യമന്ത്രിഫോമയും ഫൊക്കാനയും ഒന്നായിരുന്നപ്പോഴത്തെ ശക്തി ഇപ്പോഴില്ലെന്നു മുഖ്യമന്ത്രിഫോമയും ഫൊക്കാനയും ഒന്നായിരുന്നപ്പോഴത്തെ ശക്തി ഇപ്പോഴില്ലെന്നു മുഖ്യമന്ത്രിഫോമയും ഫൊക്കാനയും ഒന്നായിരുന്നപ്പോഴത്തെ ശക്തി ഇപ്പോഴില്ലെന്നു മുഖ്യമന്ത്രിഫോമയും ഫൊക്കാനയും ഒന്നായിരുന്നപ്പോഴത്തെ ശക്തി ഇപ്പോഴില്ലെന്നു മുഖ്യമന്ത്രിഫോമയും ഫൊക്കാനയും ഒന്നായിരുന്നപ്പോഴത്തെ ശക്തി ഇപ്പോഴില്ലെന്നു മുഖ്യമന്ത്രിഫോമയും ഫൊക്കാനയും ഒന്നായിരുന്നപ്പോഴത്തെ ശക്തി ഇപ്പോഴില്ലെന്നു മുഖ്യമന്ത്രിഫോമയും ഫൊക്കാനയും ഒന്നായിരുന്നപ്പോഴത്തെ ശക്തി ഇപ്പോഴില്ലെന്നു മുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക