Image

വി.എസ്സിനെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതം: പി.ബി

Published on 14 January, 2012
വി.എസ്സിനെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതം: പി.ബി
ന്യൂഡല്‍ഹി: വി.എസ്.അച്യുതാനന്ദനെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കേസ് രാഷ്ട്രീയമായി നേരിടുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാനും ഡല്‍ഹിയില്‍ ചേര്‍ന്ന പി.ബി യോഗം തീരുമാനിച്ചു.

കേസില്‍ വി. എസ്സിനെതിരെ കുറ്റം ചുമത്തിയിട്ടില്ല. കുറ്റം ചുമത്തിയാല്‍ അക്കാര്യത്തില്‍ കേന്ദ്രതലചര്‍ച്ച നടത്താനും തീരുമാനമായി. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ്.രാമചന്ദ്രപിള്ള എന്നിവരാണ് അവൈലബിള്‍ പി.ബി യോഗത്തില്‍ പങ്കെടുത്തത്.

വി. എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കേണ്ടെന്ന് സി. പി. എം. കേന്ദ്രനേതൃത്വം വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. കേസില്‍ വി. എസ്സിനെതിരെ കുറ്റം ചുമത്തിയിട്ടില്ല. കുറ്റം ചുമത്തിയാലേ ഇക്കാര്യത്തില്‍ കേന്ദ്രതലചര്‍ച്ചയുടെ ആവശ്യമുദിക്കുന്നുള്ളൂ -മുതിര്‍ന്ന നേതാവും പി. ബി. അംഗവുമായ എസ്. രാമചന്ദ്രന്‍പിള്ള ചൂണ്ടിക്കാട്ടി.

കേരളത്തില്‍ അഴിമതിക്കെതിരെ പോരാടിയ വി. എസ്സിനെ അഴിമതിക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

വെള്ളിയാഴ്ചയാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ വി. എസ്സിനെതിരെ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തത്. വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബന്ധുവിന് ഭൂമി പതിച്ചുനല്‍കിയതില്‍ ക്രമക്കേടുണ്ട് എന്നതാണ് ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക