Image

മണിരത്‌നം ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികമായി ശ്രീദേവിയുടെ മകള്‍

Published on 23 September, 2015
മണിരത്‌നം ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികമായി ശ്രീദേവിയുടെ മകള്‍

മണിരത്‌നം സംവിധാനം ചെയ്ത ഒ.കെ കണ്മണി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. അടുത്തതായി ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ശ്രീദേവിയുടെ മകള്‍ ജാന്‌വി കപൂര്‍ നായികയാവുകയാണ്.

എസ്.എസ്. രാജമൗലിയുടെ അച്ഛന്‍ കെ.വി. വിജയേന്ദ്ര പ്രസാദ് സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് ജാന്‌വി അഭിനയിക്കുന്നത് എന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വളരെയധികം പ്രാധാന്യമുള്ളൊരു നായികാ വേഷമാകും ജാന്‌വി ചിത്രത്തില്‍ അവതരിപ്പിക്കുക മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്.

ജാന്‌വിയെ കൂടാതെ സെയ്ഫ് അലി ഖാന്റെ മകള്‍ സാറയും ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക