Image

ജനപ്രിയ സിനിമകളെല്ലാം കാഴ്ചക്കാര്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന കെട്ടുകഥകളാണെന്ന് മോഹന്‍ലാല്‍

Published on 23 September, 2015
ജനപ്രിയ സിനിമകളെല്ലാം കാഴ്ചക്കാര്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന കെട്ടുകഥകളാണെന്ന് മോഹന്‍ലാല്‍

ഇന്നത്തെ യുവതലമുറ സിനിമയിലെ രംഗങ്ങളും കഥാപാത്രങ്ങളുടെ ചെയ്തികളുമെല്ലാം അപ്പാടെ അനുകരിക്കുന്നതിനെപ്പറ്റി സൂപ്പര്‍താരം മോഹന്‍ലാല്‍ മനസുതുറന്നു. ഈ പ്രവണത കാലങ്ങളായി എല്ല നാട്ടിലും നടപ്പുള്ളതാണെന്നും എന്നാല്‍ ഇന്നത്തെ കാലത്ത് സിനിമകളെ ആരാധിച്ച് അന്ധമായി അനുകരിക്കുന്നവരും അവരെ ശകാരിക്കുന്നവരും ജനപ്രിയ സിനിമകളെല്ലാം കാഴ്ചക്കാര്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന കെട്ടുകഥകളാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 'നമുക്ക് മഹത്തായ ജീവിതങ്ങളെ അനുകരിക്കുന്നവരാകാം'എന്ന പേരിലെഴുതിയ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ തന്റെ ആശയങ്ങള്‍ വ്യക്തമാക്കിയത്.

കാഴ്ചക്കാരെ രസിപ്പിക്കുക,? പിടിച്ചിരുത്തുക എന്നീ ലക്ഷ്യങ്ങളോടെ തയ്യാറാക്കുന്നവയാണ് എല്ലാ ജനപ്രിയസിനിമകളും.എന്നാല്‍ തിരശ്ശീലയില്‍ കാണുന്ന രംഗങ്ങളും അവ അഭിനയിച്ച താരങ്ങളേയുമല്ല നാം ജീവിതത്തില്‍ അനുകരിക്കേണ്ടതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മഹത്തായ ജീവിതങ്ങളെയാണ് നാം അനുകരിക്കേണ്ടത്.കലാകാരന്‍ ആടിയ കലയല്ല വലിയ മനുഷ്യന്‍ ജീവിച്ച ജീവിതം തന്നെയാണ് ആത്യന്തികമായി വലുത് എന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം വ്യക്തമാക്കി.സ്വാമി വിവേകാനന്ദന്‍,? അബ്രഹാം ലിങ്കണ്‍,? നേതാജി സുഭാഷ് ചന്ദ്ര ബോസ്,? ഭഗത് സിംഗ്,? ഡോ. എ.പി.ജെ അബ്ദുള്‍ കലാം എന്നാവരല്ലൊം ഇത്തരത്തിലുള്ളവരാണ്.

കലകളേക്കാള്‍ അനുകരണീയം മഹതാത്തായ ജീവിതങ്ങള്‍ തന്നെയാണ്. ഇത്തരം ജീവിതങ്ങളെ കണ്ടെത്തി അവയെ നമ്മുടെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്.കലാസൃഷ്ടിയെ കലാസൃഷ്ടിയായി കാണുക. ആസ്വാദകര്‍ക്കും ആരാധകര്‍ക്കും കലാകാരന്മാരോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതിയും കലയെ ആദരിക്കുക എന്നതാണ്,? അന്ധമായി അനുകരിക്കുക എന്നതല്ലെന്നും ബ്ലോഗിലൂടെ അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക