Image

ഗണേഷുമായി ഭിന്നതയുണ്‌ടെന്ന് ബാലകൃഷ്ണപിള്ള

Published on 14 January, 2012
ഗണേഷുമായി ഭിന്നതയുണ്‌ടെന്ന് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: പാര്‍ട്ടിയും മന്ത്രിയായ ഗണേഷ്‌കുമാറും തമ്മില്‍ ഭിന്നതയുണ്‌ടെന്ന് കേരളാ കോണ്‍ഗ്രസ് - ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. മന്ത്രിയുടെ കാര്യത്തില്‍ പാര്‍ട്ടി കമ്മിറ്റി അന്തിമ തീരുമാനമെടുക്കുമെന്നും ബാലകൃഷ്ണിള്ള തിരുവനന്തപുരത്ത് പറഞ്ഞു. താന്‍ പാര്‍ട്ടിക്കൊപ്പമാണെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

അതേസമയം ഒരു പദവിയിലും കടിച്ചു തൂങ്ങില്ലെന്നും പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചശേഷം തനിക്ക് പറയാനുള്ളത് പറയുമെന്നും ഗണേഷകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക