Image

ബാബാ രാംദേവിന്റെ മുഖത്ത് കറുത്ത മഷി ഒഴിച്ചു

Published on 14 January, 2012
ബാബാ രാംദേവിന്റെ മുഖത്ത് കറുത്ത മഷി ഒഴിച്ചു
ന്യൂഡല്‍ഹി: പത്രസമ്മേളനം നടത്തുന്നതിനിടെ യോഗഗുരു ബാബ രാംദേവിന്റെ മുഖത്ത് ഒരാള്‍ കറുത്ത മഷി ഒഴിച്ചു. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ബാബാ രാംദേവ് ന്യൂഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തിയത്. മഷി ഒഴിച്ചയാളെ രാംദേവിന്റെ അനുയായികള്‍ പിടികൂടി മര്‍ദ്ദിച്ചു.

അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നവര്‍ക്ക് കനത്തവില നല്‍കേണ്ടിവരുമെന്ന് രാംദേവ് പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. പ്രതിഫലമായി മുഖത്ത് കറുത്ത മഷി ഒഴിച്ചു. ഈ സംഭവം തന്നെ ഒരുതരത്തിലും ബാധിക്കില്ല. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് ബാബാ രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക