Image

മഞ്ജു വാര്യറുടെ വേട്ടയില്‍ ഭാമയും

Published on 22 September, 2015
മഞ്ജു വാര്യറുടെ വേട്ടയില്‍ ഭാമയും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് പിള്ള ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം ഭാമ പ്രാധാന്യമുള്ളൊരു വേഷം അവതരിപ്പിക്കുന്നു. വേട്ട എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് നായകന്‍. മറ്റൊരു പ്രധാന കഥാപാത്രമാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് കൊണ്ട് പോകുന്നത്. ആ വേഷം ആരാകും അവതരിപ്പിക്കുക എന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമല്ല.

മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ഇതൊരു സ്ത്രീപക്ഷ സിനിമയല്ല. എല്ലാ കഥാപാത്രങ്ങള്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമുണ്ടാകും. ഒക്ടോബറില്‍ ഷൂട്ടിംഗ് ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക