Image

അദ്ധ്യാപകനോടു സഹതാപം 60 വിദ്യാര്‍ത്ഥികള്‍ തലമുണ്ഡനം ചെയ്തു.

പി.പി.ചെറിയാന്‍ Published on 14 January, 2012
അദ്ധ്യാപകനോടു സഹതാപം 60 വിദ്യാര്‍ത്ഥികള്‍ തലമുണ്ഡനം ചെയ്തു.

ബിവില്ലി (ടെക്‌സാസ്): കാന്‍സര്‍ രോഗം മൂലം അവശതയില്‍ കഴിയുന്ന അദ്ധ്യാപകനോട് സഹതാപം പ്രകടിപ്പിച്ചു ബിവില്ലി ഹൈസ്‌ക്കൂളിലെ 60 വിദ്യാര്‍ത്ഥികള്‍ തലമുണ്ഡനം ചെയ്തു.

ബിവില്ലി ഹൈസ്‌ക്കൂള്‍ അദ്ധ്യാപകന്‍ സ്‌ക്കോട്ട് ജോണ്‍സ് കാന്‍സര്‍ രോഗത്തിന്‍ ചികിത്സ ആരംഭിച്ചത് ഈ ആഴ്ച ആദ്യമായിരുന്നു.

വിദ്യാര്‍ത്ഥികളുമായി നല്ല ആത്മബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞിരുന്ന അദ്ധ്യാപകനോടുള്ള ഗുരുഭക്തി പ്രകടിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ ജനുവരി 13 വെള്ളിയാഴ്ച തലമുണ്ഡനം ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു.

മറ്റു പല കുട്ടികളും തലമുണ്ഡനം ചെയ്തില്ലെങ്കിലും അദ്ധ്യാപകനും കുടുംബത്തിനും ഭക്ഷണം തയ്യാറാക്കി നല്‍കും എന്ന് അ
ിയിച്ചിട്ടുണ്ട്.

ഗുരു-ശിഷ്യ ബന്ധം ഇന്നും അഭംഗുരം തുടരുന്നു എന്നതാണ് ഇതില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം.
അദ്ധ്യാപകനോടു സഹതാപം 60 വിദ്യാര്‍ത്ഥികള്‍ തലമുണ്ഡനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക