Image

പാര്‍ട്ടി സ്ഥാനത്തുനിന്ന് മന്ത്രി ഗണേഷ് കുമാറിനെ ഒഴിവാക്കി

Published on 14 January, 2012
പാര്‍ട്ടി സ്ഥാനത്തുനിന്ന് മന്ത്രി ഗണേഷ് കുമാറിനെ ഒഴിവാക്കി
തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാറിനെ കേരള കോണ്‍ഗ്രസ് ബി യുടെ ഔദ്യോഗിക ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. പട്ടികയില്‍ ഗണേഷ് കുമാറിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. പാര്‍ട്ടിയുടെ സംസ്ഥാന വൈസ് ചെയര്‍മാന്‍ ആയിരുന്നു ഗണേഷ് കുമാര്‍.

പാര്‍ട്ടി യോഗത്തില്‍ മന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നു. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് മന്ത്രി തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് പ്രതിനിധികള്‍ ആരോപിച്ചു. മന്ത്രിയെക്കൊണ്ട് പാര്‍ട്ടിക്ക് യാതൊരു പ്രയോജനവും ഇല്ലെന്ന് കോതമംഗലത്തുനിന്നും ആലപ്പുഴയില്‍നിന്നും വന്ന പ്രതിനിധികള്‍ ആരോപിച്ചു. തുടര്‍ന്ന് മന്ത്രാസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് ഗണേഷ് കുമാര്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചു. രാജി സന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ഭാരവാഹികളുടെ പട്ടിക ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചതോടെ യോഗത്തില്‍ ബഹളമുണ്ടായി. ഗണേഷ് കുമാറിനെ അനുകൂലിച്ച് ഒരുവിഭാഗം മുദ്രാവാക്യം മുഴക്കി. ബഹളം തുടര്‍ന്നതോടെ യോഗം പിരിച്ചുവിടുന്നതായി ആര്‍. ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക