Image

പ്രഭാസുമൊത്തുളള ഗാനരംഗത്തില്‍ തെറ്റൊന്നുമില്ലെന്ന്‌ തമന്ന

Published on 22 September, 2015
പ്രഭാസുമൊത്തുളള ഗാനരംഗത്തില്‍ തെറ്റൊന്നുമില്ലെന്ന്‌ തമന്ന
സകല വിധ കളക്ഷന്‍ റിക്കോര്‍ഡുകളും ഭേദിച്ചു കൊണ്ടു മുന്നേറുന്ന ബ്രഹ്മാണ്‌ഡ ചിത്രം ബാഹുബലിയില്‍ തമന്നയും പ്രഭാസുമൊത്തുള്ള ഒരു ഗാനരംഗം വിമര്‍ശനങ്ങള്‍ക്കു വഴിതുറന്നിരിക്കുന്നു.

തമന്നയും പ്രഭാസുമൊത്തുള്ള ഗാനവും അതിലെ സന്ദര്‍ഭവും ഒരു സ്‌ത്രീയെ മാനഭംഗപ്പെടുത്തുന്നതിനു തുല്യമാണെന്നായിരുന്നു പ്രധാന വിമര്‍ശനം. സംവിധായകനായ രാജമൗലിയും ഇതേക്കുറിച്ച പ്രതികരിച്ചില്ല. എന്നാല്‍ ആ ചിത്രത്തിലെ നായിക കൂടിയായ തമന്ന ഈ രംഗത്തിന്‌ വിശദീകരണവുമായി എത്തിയിരിക്കുകയാണ്‌ ഇപ്പോള്‍.

`` എല്ലാവര്‍ക്കും അവരുടേതയ അഭിപ്രായങ്ങളുണ്ട്‌. നിരൂപകര്‍ക്കും അതേ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ സിനിമ എന്നത്‌ ഒരു എന്റര്‍ടെയ്‌നറാണ്‌. ബാഹുബലിയില്‍ സത്രീയെ അതിമനോഹരമായിട്ടാണ്‌ ചിത്രീകരിച്ചിട്ടുള്ളത്‌. അതിലെ എല്ലാ സ്‌ത്രീ കഥാപാത്രങ്ങളും കരുത്തുറ്റവരാണ്‌. വ്യക്തിത്വവുമുണ്ട്‌. അതിലെ ഓരോ സീനും ചികഞ്ഞെടുത്ത്‌ പരിശോധിക്കേണ്ട ആവശ്യമില്ല. സിനിമ രസിക്കാനുള്ളതാണ്‌. അല്ലാതെ വിശകലനത്തിനുള്ളതല്ല. സിനിമയിലെ ചില രംഗങ്ങള്‍ മാത്രം വിശകലനം ചെയ്യുന്നത്‌ നടീനടന്‍മാരുടെ സമാധാനം ഇല്ലാതാക്കുകയേ ചെയ്യൂ. ആ ഗാനരംഗത്ത്‌ തെറ്റായി ഒന്നുമില്ല. അതില്‍ തെറ്റുകണ്ടു പിടിക്കാന്‍ ശ്രമിക്കുന്നവരുടെ മനസിലാണ്‌ കുഴപ്പം. സിനിമ വിനോദത്തിനു വേണ്ടി മാത്രമുള്ളതാണെന്ന്‌ ഒരിക്കല്‍ കൂടി പറയുന്നു. അതിനെ ചികഞ്ഞെടുത്ത്‌ നശിപ്പിക്കാതിരിക്കൂ. തമന്ന പറയുന്നു.
പ്രഭാസുമൊത്തുളള ഗാനരംഗത്തില്‍ തെറ്റൊന്നുമില്ലെന്ന്‌ തമന്ന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക