Image

മമ്മൂട്ടി അമേരിക്കയിലെത്തുന്നു

Published on 21 September, 2015
മമ്മൂട്ടി അമേരിക്കയിലെത്തുന്നു

ബക്രീദിനു ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി സ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് പോകും. മമ്മൂട്ടിയുടെ എ.കെ. സാജന്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ പൂര്‍ത്തിയായി. അഞ്ചുദിവസത്തെ യാത്രയ്ക്കുശേഷം മമ്മൂട്ടി മടങ്ങിയെത്തിയാലുടന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിക്കും.

ഒക്ടോബര്‍ ആദ്യവാരത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് ഇരിക്കുന്നത്. പുതിയ നിയമം എന്ന പേര് ചിത്രത്തിന് ആലോചിച്ചെങ്കിലും പിന്നീട് മാറ്റുകയാണുണ്ടായത്. രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുമ്പോഴേക്കും പേരിന്റെ കാര്യത്തില്‍ തീരുമാനമാകുമെന്നാണ് കരുതുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക