Image

അജുവര്‍ഗീസ് വിനീതിന്റെ സഹസംവിധായകന്‍ ആകുന്നു

Published on 21 September, 2015
അജുവര്‍ഗീസ് വിനീതിന്റെ സഹസംവിധായകന്‍ ആകുന്നു


മലയാള സിനിമയിലെ അവിഭാജ്യഘടകമായിമാറിയിരിക്കുകയാണ് നടന്‍ അജുവര്‍ഗീസ്. അജു വര്‍ഗീസുണ്ടെങ്കില്‍ സാറ്റലൈറ്റ് റൈറ്റിന് മുന്‍തൂക്കം ലഭിക്കുമെന്ന അവസ്ഥയാണിപ്പോള്‍. എന്നാല്‍ അജുവര്‍ഗീസ് കളംമാറ്റി ചവിട്ടാന്‍ പോകുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അജു അഭിനയിക്കുന്നില്ല. വിനീതിന്റെ സഹായിയായി സംവിധാനത്തില്‍ ശ്രദ്ധ ചെലുത്താനാണ് അജുവിന്റെ തീരുമാനം.

വീനിതിന്റെ മലര്‍ വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജുവര്‍ഗീസ് സിനിമാരംഗത്തെത്തിയത്. സഹസംവിധായകന്‍ ആകണമെന്ന മോഹം അജു അറിയിച്ചപ്പോള്‍ തന്നെ വിനീത് അതിനു പച്ചക്കൊടികാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക