Image

ഡാളസ് ബാര്‍ അസോസിയേഷന്‍ സൗജന്യ നിയമോപദേശം നല്‍കുന്നു.

പി.പി.ചെറിയാന്‍ Published on 14 January, 2012
ഡാളസ് ബാര്‍ അസോസിയേഷന്‍ സൗജന്യ നിയമോപദേശം നല്‍കുന്നു.

ഡാളസ് : ഡാളസ് ബാര്‍ അസ്സോസിയേഷന്‍ നടത്തുന്ന സാമൂഹ്യ സേവനങ്ങളുടെ ഭാഗമായി ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സില്‍ താമസിക്കുന്ന ജനങ്ങളുടെ നിയമപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന സൗജന്യ പരിപാടി സംഘടിപ്പിക്കുന്നതാണെന്ന് ഡാളസ് ബാര്‍ അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ജനുവരി 18ന് വൈകീട്ട് 5.30 മുതല്‍ 9 വരെയാണ് ചോദ്യങ്ങള്‍ക്കുള്ള മറുപടി ലഭിക്കുക. എല്ലാ മാസത്തിന്റെയും രണ്ടാമതും, മൂന്നാമതും വരുന്ന ബുധനാഴ്ചകളില്‍ ഇതേ സമയത്തും സൗജന്യ നിയമോപദേശം തുടര്‍ന്നും നല്കുന്നതാണെന്നും ഇവര്‍ പറഞ്ഞു. ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ താമസക്കാരനാണെന്ന് തെളിയിക്കുന്ന രേഖ സഹിതം 214 220 7476 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

എംപ്ലോയ്‌മെന്റ്, ക്രിമിനല്‍ ലോ, ഇന്‍ഷുറന്‍സ്, ഡൈ വോഴ്‌സ്, വില്‍പത്രം എന്നീ വിഷയങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ലോയേഴ്‌സായിരിക്കും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക.
ഒരു ദിവസം അമ്പതു മുതല്‍ തൊണ്ണൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ സാധിക്കുമെന്നാണ് ബാര്‍ അസ്സോസിയേഷന്‍ പ്രതീക്ഷിക്കുന്നത്.

വിദഗ്ദ നിയമോപദേശം ലഭിക്കുകയെന്നത് ഡാളസ്സില്‍ വളരെ ചിലവേറിയതാകയാല്‍ ബാര്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈ പരിപാടി പൊതുജനങ്ങള്‍ക്ക് വളരെ പ്രയോജനകരമാണ്.
ഡാളസ് ബാര്‍ അസോസിയേഷന്‍ സൗജന്യ നിയമോപദേശം നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക