Image

ജയറാം ഷോ 2015 സെപ്‌റ്റംബര്‍ 27 ന്‌ ഹൂസ്റ്റണില്‍

ജീമോന്‍ റാന്നി Published on 21 September, 2015
ജയറാം ഷോ 2015 സെപ്‌റ്റംബര്‍ 27 ന്‌ ഹൂസ്റ്റണില്‍

ഹൂസ്റ്റണ്‍: അമേരിക്കയില്‍ നിരവധി നഗരങ്ങളില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചു മുന്നേറുന്ന `ജയറാം ഷോ 2015' ആസ്വദിക്കാന്‍ ഹൂസ്റ്റണ്‍ നിവാസികള്‍ക്കും അവസരം ഒരുങ്ങുന്നു

ഹൂസ്റ്റണിലെ സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ദേവാലയ നിര്‍മ്മാണ ഫണ്ടിലേക്കുളള ധനസമാഹരണാര്‍ത്ഥം നടത്തപ്പെടുന്ന ഷോ സെപ്‌റ്റംബര്‍ 27 ന്‌ ശനിയാഴ്‌ച വൈകുന്നേരം 5.30 ന്‌ ആരംഭിക്കും. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമായ ബയോ മ്യൂസിക്‌ സെന്റര്‍ (520 Texzd St. Houston ? 77002) ആണ്‌ ഈ െമഗാ ഷോയ്‌ക്ക്‌ വേദിയാകുന്നത്‌.

വിവിധ ഭാഷകളില്‍ കലാമൂല്യമുളളതും ജനശ്രദ്ധയാകര്‍ഷിക്കുന്നതുമായ നിരവധി ചിത്രങ്ങളില്‍ വ്യത്യസ്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ കുടുംബ മനസുകളില്‍ ഇടം നേടിയ ജയറാമും സംഘവും വ്യത്യസ്‌തമായ പരിപാടികള്‍ കൊണ്ട്‌ ഷോയെ സജീവമാക്കുന്നു. പ്രസിദ്ധ സിനിമാതാരം പ്രിയാമണി, രമേഷ്‌ പിഷാരടിയുടെ നേതൃത്വത്തില്‍ ധര്‍മ്മജന്‍, ആര്യ, ഹരിശ്രീ യൂസഫ്‌, പാഷാണം ഷാജി, ബിപിന്‍ ശ്രീജിത്‌, ഉണ്ണിമേനോന്‍, നാദിര്‍ഷാ എന്നിവരുടെ സന്നിദ്ധ്യം ജയറാം ഷോയെ ഉജ്ജ്വലമാക്കുന്നു. ടിക്കറ്റുകള്‍ വിവിധ മലയാളി ഗ്രോസറി കടകളോടൊപ്പം ഓണ്‍ലൈനില്‍കൂടിയും ലഭിക്കുന്നതാണ്‌. jayaramshowhuston.com

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : റവ. ഫാ. പി. എം. ചെറിയാന്‍ : 281 216 4347 ജോസഫ്‌ ചെറിയാന്‍ : 832 466 2810 റോണി : 832 317 9983 ജോണ്‍ മാത്യു : 908 420 3827

ജയറാം ഷോ 2015 സെപ്‌റ്റംബര്‍ 27 ന്‌ ഹൂസ്റ്റണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക