Image

രാജിക്കാര്യം വി.എസ് സ്വയം തീരുമാനിക്കണം: ചെന്നിത്തല

Published on 14 January, 2012
രാജിക്കാര്യം വി.എസ് സ്വയം തീരുമാനിക്കണം: ചെന്നിത്തല
തിരുവനന്തപുരം: രാജിവയ്ക്കുന്നകാര്യം വി.എസ് അച്യുതാനന്ദന്‍ സ്വയം തീരുമാനിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ബന്ധുവിന് ഭൂമി നല്‍കിയതിലൂടെ വി.എസ് ഗുരുതരമായ അഴിമതിയാണ് നടത്തിയത്. രാജി തീരുമാനം പി.ബിയ്ക്ക് വിട്ടുകൊടുക്കുന്നതില്‍ ധാര്‍മ്മിതക ഇല്ല. പി.ബിയെ നിശിതമായി വിമര്‍ശിച്ചിരുന്ന വി.എസ് ഇപ്പോള്‍ പി.ബിയെ തന്നെ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വി.എസ്സിന്റെ ബന്ധു സോമന് ഭൂമിയ്ക്ക് അര്‍ഹത ഉണ്ടായിരുന്നില്ല. ചട്ടങ്ങള്‍ മറികടക്കാന്‍ വി.എസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. സ്വജനപക്ഷപാതവും ഗുരുതരമായ അഴിമതിയുമാണ് പുറത്തുവന്നിരിക്കുന്നത്. വി.എസ്സിന്റെ അഴിമതി വിരുദ്ധ മുഖംമൂടി അഴിഞ്ഞുവീണു. കേസില്‍നിന്ന് അച്യുതാനന്ദന് രക്ഷപെടാന്‍ എളുപ്പമല്ലെന്ന് ചെന്നിത്തല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക