Image

ഗെയിം ഓഫ് ത്രോണ്‍സിന് എമ്മി അവാര്‍ഡ്

പി.പി.ചെറിയാന്‍ Published on 21 September, 2015
ഗെയിം ഓഫ് ത്രോണ്‍സിന് എമ്മി  അവാര്‍ഡ്
ലോസ് ആഞ്ചലസ്: അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് ആര്‍. മാര്‍ട്ടിന്‍ രചിച്ച ഗെയിം ഓഫ് ത്രോണ്‍സ് സെപ്റ്റംബര്‍ 20ന്(ഞായറാഴ്ച) ലോസ് ആഞ്ചല്‍സിന് നടന്ന അറുപത്തി ഏഴാമത് ഏമ്മി അവാര്‍ഡ് മത്സരങ്ങളില്‍ ഏറ്റവും നല്ല റ്റി.വി. ഡ്രാമ സീരിസിനുള്ള അവാര്‍ഡ് കരസ്ഥമാക്കി.
എമ്മി അവാര്‍ഡിന് 24 നോമിനേഷനുകളാണ് ഗെയിം ഓഫ് ത്രോണ്‍സിന് ലഭിച്ചിരുന്നത്.
1996 ആഗസ്റ്റ് 6ന് ആദ്യമായി പ്രസിദ്ധീകരിച്ച ഗെയിം ഓഫ് ത്രോണ്‍സിന് 1997 ല്‍ തന്നെ ലോക്കസ് അവാര്‍ഡ് ലഭിച്ചിരുന്നു.

ഏപ്രില്‍ 2011 മുതല്‍ ടെലിവിഷന്‍ സീരിസായി പ്രദര്‍ശിപ്പിക്കപ്പെട്ട നാടകം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി.

1997 ല്‍ വേള്‍ഡ് ഫാന്റസി അവാര്‍ഡിനായി ഈ ഡ്രാമ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ എന്ന നേട്ടവും ഈ നോവലിനു തന്നെയായിരുന്നു. ഒമ്പതു രാജകീയ കുടുംബങ്ങള്‍ നടത്തിയ ഐതിഹാസിക സമരങ്ങളുടെ കഥയാണ് ഈ ഡ്രാമയിലെ ഇതിവൃത്തം.

ഗെയിം ഓഫ് ത്രോണ്‍സിന് എമ്മി  അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക