Image

ചിക്കാഗോയില്‍ ജയാറാം ഷോ ഉജ്വല വിജയം

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 20 September, 2015
ചിക്കാഗോയില്‍ ജയാറാം ഷോ ഉജ്വല വിജയം
ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 18-ന്‌ ഗെയിറ്റ്‌ വേ തീയേറ്ററില്‍ വച്ചു നടത്തപ്പെട്ട ഫണ്ട്‌ റെയ്‌സിംഗ്‌ പ്രോഗ്രാം `ജയറാം ഷോ' ഉജ്വല വിജയമായി. വൈകുന്നേരം 7.20-നു ഇടവക വികാരി റവ.ഫാ. തോമസ്‌ മുളവനാല്‍ തിരികൊളുത്തി ഉദ്‌ഘാടനം ചെയ്‌ത പ്രോഗ്രാം രാത്രി 11 മണിക്കാണ്‌ അവസാനിച്ചത്‌.

മലയാളത്തിലും തമിഴിലുമായി കലാമൂല്യമുള്ളതും ജനശ്രദ്ധയാകര്‍ഷിക്കുന്നതുമായ ധാരാളം ചിത്രങ്ങളില്‍ വ്യത്യസ്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ കുടുംബ മനസുകളില്‍ ഇടംനേടിയ പത്മശ്രീ ജയറാമും സംഘവും അടിപൊളി ഗാനങ്ങളും, നൃത്തങ്ങളും, സൂപ്പര്‍ഹിറ്റ്‌ കോമഡി ഷോകളുമാണ്‌ സ്റ്റേജില്‍ അവതരിപ്പിച്ചത്‌. പതിനേഴോളം പ്രശസ്‌ത കലാകാരന്മാര്‍ അണിനിരന്ന ഈ താരസംഗമത്തിന്റെ പ്രധാന ആകര്‍ഷണം പ്രസിദ്ധ തെന്നിന്ത്യന്‍ താരവും പുരസ്‌കാര ജേതാവുമായ പ്രിയാമണിയാണ്‌. രമേഷ്‌ പിഷാരടിയുടെ നേതൃത്വത്തില്‍ ധര്‍മ്മജന്‍, ആര്യ, ഹരിശ്രീ യൂസഫ്‌, പാഷാണം ഷാജി, വിഷ്‌ണു, ബിപിന്‍, ശ്രീജിത്‌, ഉണ്ണിമേനോന്‍, നാദിര്‍ഷാ എന്നിവര്‍ സദസിനെ ആവേശത്തിന്റെ നെറുകയിലെത്തിച്ചു.

ചിക്കാഗോയില്‍ വളരെ നാളുകള്‍ക്കുശേഷമാണ്‌ ഇത്രയും ജനപങ്കാളിത്തം ഒരു സ്റ്റേജ്‌ഷോ അരങ്ങേറിയത്‌. ഗെയിറ്റ്‌ വേ തീയേറ്റര്‍ നിറഞ്ഞു കവിഞ്ഞ ഷോയുടെ ടിക്കറ്റുകള്‍ ഒരുമാസം മുമ്പുതന്നെ വിറ്റുതീര്‍ന്നിരുന്നു. ഏകദേശം രണ്ടുലക്ഷത്തി എഴുപത്തയ്യായിരം ഡോളര്‍ സമാഹരിക്കാന്‍ സാധിച്ചുവെന്ന്‌ ഫണ്ട്‌ റൈസിംഗ്‌ ചെയര്‍മാന്‍ പോള്‍സണ്‍ കുളങ്ങര പറയുകയുണ്ടായി.
ചിക്കാഗോയില്‍ ജയാറാം ഷോ ഉജ്വല വിജയംചിക്കാഗോയില്‍ ജയാറാം ഷോ ഉജ്വല വിജയംചിക്കാഗോയില്‍ ജയാറാം ഷോ ഉജ്വല വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക