Image

തിക്കും തിരക്കും: മധ്യപ്രദേശില്‍ പത്തുപേര്‍ മരിച്ചു

Published on 14 January, 2012
തിക്കും തിരക്കും: മധ്യപ്രദേശില്‍ പത്തുപേര്‍ മരിച്ചു
ജവോറ: മധ്യപ്രദേശിലെ ജവോറയില്‍ മുസ്‌ലിം ആരാധനാലയത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തുപേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അര്‍ധരാത്രിയ്ക്കുശേഷം ആരാധനാലയത്തിലേക്ക് കടക്കാന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. ആറ് വനിതകളും നാല് പുരുഷന്മാരുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10,000 രൂപവീതം അടിയന്തര സഹായം അനുവദിച്ചതായി കളക്ടര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക