Image

സ്വര്‍ണ വിലയില്‍ മാറ്റമില്ല

Published on 14 January, 2012
സ്വര്‍ണ വിലയില്‍ മാറ്റമില്ല
കൊച്ചി: സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 20,560 രൂപയും ഗ്രാമിന് 2,570 രൂപയും. വെള്ളിയാഴ്ചയാണ് വില ഈ നിലവാരത്തിലേക്ക് താഴ്ന്നത്.

ഈയാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ജനവരിയില്‍ പവന്‍വില 20,880 രൂപ വരെ ഉയരുകയും 20,320 രൂപ വരെ താഴുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ വില കാര്യമായി താഴ്ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 8.90 ഡോളര്‍ ഇടിഞ്ഞ് 1,639.70 ഡോളറിലേക്ക് ഇടിയുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക