Image

ഇറ്റലിയില്‍ യാത്രാക്കപ്പല്‍ തകര്‍ന്നു; വന്‍ ദുരന്തം ഒഴിവായി

Published on 14 January, 2012
ഇറ്റലിയില്‍ യാത്രാക്കപ്പല്‍ തകര്‍ന്നു; വന്‍ ദുരന്തം ഒഴിവായി
റോം: ഇറ്റലിയില്‍ 4,200 പേരുമായി സവോണയിലേക്കു പോകുകയായിരുന്ന യാത്രാക്കപ്പല്‍ മണല്‍ തിട്ടയില്‍ ഇടിച്ചു തകര്‍ന്നു. എന്നാല്‍ മുങ്ങിയ കപ്പലില്‍ നിന്ന്‌ മലയാളികള്‍ ഉള്‍പ്പടെ എല്ലാവരേയും രക്ഷപെടുത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇറ്റാലിയന്‍ സമയം രാത്രി 9.45നും 10.00നും ഇടയിലായിരുന്നു( ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടര) സംഭവം. 3200 യാത്രക്കാരും 1,000 ജീവനക്കാരും ആണു കപ്പലില്‍ ഉണ്ടായിരുന്നത്‌. ഇവരെ രക്ഷപെടുത്തി സമീപത്തെ തുറമുഖത്തേക്കു മാറ്റി.

കപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ്‌ അപകടം ഉണ്ടായതെന്ന്‌ കപ്പലില്‍ യാത്ര ചെയ്‌തിരുന്ന ചാലക്കുടി സ്വദേശിയെ ഉദ്ധരിച്ച്‌ മുന്‍ എക്‌സിക്യൂട്ടിവ്‌ ഷെഫും പാലാ സ്വദേശിയുമായ അലക്‌സ്‌ പുതുമന അറിയിച്ചു.

കോസ്‌റ്റ കോണ്‍കോര്‍ഡിയ എന്ന കപ്പല്‍ സിവിറ്റവിക്ക തുറമുഖത്തുനിന്ന്‌ സവോണയിലേക്കു പോകും വഴിയായിരുന്നു അപകടം. പുറപ്പെട്ട്‌ രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ചു മുങ്ങുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക