Image

ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ പുതിയ പാരീഷ്‌ കൗണ്‍സില്‍ അധികാരമേറ്റു

ജോയിച്ചന്‍ പുതുക്കുളം Published on 14 January, 2012
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ പുതിയ പാരീഷ്‌ കൗണ്‍സില്‍ അധികാരമേറ്റു
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 18-ന്‌ ഞായറാഴ്‌ച വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടിയുടെ അധ്യക്ഷതയില്‍ ദേവാലയ പാരീഷ്‌ ഹാളില്‍ വെച്ച്‌ നടത്തപ്പെട്ടു.

2011 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ സെക്രട്ടറി തോമസ്‌ ചാമക്കാലയും, ഫിനാന്‍സ്‌ റിപ്പോര്‍ട്ട്‌ ട്രിസ്റ്റി ഇട്ടൂപ്പ്‌ കണ്ടംകുളവും അവതരിപ്പിച്ചു. ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കുശേഷം ഇരു റിപ്പോര്‍ട്ടുകളും യോഗം ഐക്യകണ്‌ഠ്യേന പാസാക്കി. തുടര്‍ന്ന്‌ 2012 വര്‍ഷത്തെ പാരീഷ്‌ കൗണ്‍സിലിന്റെ തെരഞ്ഞെടുപ്പ്‌ നടന്നു.

തോമസ്‌ ചാമക്കാല, ഇട്ടൂപ്പ്‌ കണ്ടംകുളം, ജോട്ടി പ്ലാത്തറ എന്നിവരെ പുതിയ ട്രിസ്റ്റിമാരായി പൊതുയോഗം തെരഞ്ഞെടുത്തു. ആന്റണി കൈതാരത്താണ്‌ പുതിയ സെക്രട്ടറി. താഴെപ്പറയുന്നവരാണ്‌ മറ്റ്‌ പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍. ജോഷി തെള്ളിയാങ്കല്‍, ജോര്‍ജ്‌ കണ്ടംകുളം, സിസ്റ്റര്‍ ക്ലെയര്‍ പൂതക്കുഴി, മാത്യു പുതുപ്പള്ളി, സണ്ണി കൊല്ലറയ്‌ക്കല്‍, ജോര്‍ജ്‌ പട്ടേരില്‍, റോണി പള്ളിക്കാപറമ്പില്‍, ജ്യോതി കണേറ്റുമാലില്‍, ജോജോ ഒഴുകയില്‍, ജോമോന്‍ കാച്ചപ്പള്ളി, ജോസ്‌ ഞാറക്കുന്നേല്‍, ജോര്‍ജ്‌ ആറോലിച്ചാലില്‍, ബ്രയാന്‍ മുണ്ടയ്‌ക്കല്‍, ലീന ആലപ്പാട്ട്‌, ജോസഫ്‌ പടിഞ്ഞാറേക്കുളം, ഷോളി കുമ്പിളുവേലില്‍, സാബു ഉലുത്തുവായില്‍, മേരിക്കുട്ടി തെള്ളിയാങ്കല്‍, സെബാസ്റ്റ്യന്‍ വിരുത്തിയില്‍, ജോസഫ്‌ കാഞ്ഞമല, ഡോ. ബേബി പൈലി, ഗില്‍ഡാ കുരുന്നപ്പള്ളില്‍, മേഴ്‌സി തോട്ടം.

ദേവാലയത്തിന്റെ പത്താം വാര്‍ഷികം ജൂണ്‍ 20-ന്‌ വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാന്‍ യോഗം തീരുമാനിച്ചു. ജോട്ടി പ്ലാത്തറ സ്വാഗതവും തോമസ്‌ ചാമക്കാല നന്ദിയും രേഖപ്പെടുത്തി. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ പുതിയ പാരീഷ്‌ കൗണ്‍സില്‍ അധികാരമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക