Image

നയന്‍താരയുടെ സിനിമ തനിച്ചിരുന്നു കാണൂ: അഞ്ചു ലക്ഷം നേടൂ

Published on 19 September, 2015
       നയന്‍താരയുടെ സിനിമ തനിച്ചിരുന്നു കാണൂ: അഞ്ചു ലക്ഷം നേടൂ
ഹൊറര്‍ സിനിമ കണ്ട് പേടിച്ചു വിറയ്ക്കാത്തവര്‍ ഉണ്ടോ? അല്‍പം പോലും പേടിയില്ലാതെ ധൈര്യപൂര്‍വം ഹൊറര്‍ സിനിമ കാണാന്‍ ധൈര്യമുണ്ടെങ്കില്‍ നയന്‍താര അഭിനയിച്ച ചിത്രത്തിന്റെ തെലുങ്കു പതിപ്പ് തിയേറ്ററില്‍ പോയി ഒറ്റയ്ക്കിരുന്നു കാണൂ. അങ്ങനെ കാണാന്‍ നിങ്ങള്‍ക്കു സാധിച്ചാല്‍ കാത്തിരിക്കുന്നത് അഞ്ചു ലക്ഷം രൂപയുടെ സമ്മാനമാണ്. 

അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താരയുടെ ഉജ്ജ്വല അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്‌ളസ്‌പോയിന്റ്. 

മയൂരി എന്നാണ് തെലുങ്ക് പതിപ്പിന് പേരിട്ടിരിക്കുന്നത്. ചിത്രം ഒറ്റയ്ക്കിരുന്നു കണ്ട് പുറത്തിറങ്ങുന്ന ആരാധകന് അഞ്ചു ലക്ഷം ഉറപ്പാണെന്ന് നിര്‍മാതാവായ സി.കല്യാണ്‍ പറയുന്നു. എന്നു കരുതി വെറുതേ അഞ്ചു ലക്ഷം കിട്ടുമെന്നു കരുതേണ്ട. കുറച്ച് നിബന്ധനകള്‍ കൂടിയുണ്ട്. സിനിമ കണ്ട് പേടിച്ചു വിറയ്ക്കാന്‍ പാടില്ല. കണ്ണടയ്ക്കാന്‍ പാടില്ല. സിനിമ കണ്ട് പള്‍സോ ബ്‌ളഡ് പ്രഷറോ ഉയരാന്‍ പാടില്ല. ഇങ്ങനെയൊന്നും സംഭവിക്കാതെ സിനിമ മുഴുവന്‍ കണ്ടു പുറത്തിറങ്ങുന്ന ധീരനു മാത്രമേ അഞ്ചു ലക്ഷം രൂപ കിട്ടൂ. വിജയിയെ സംബന്ധിച്ച് മറ്റൊരു സന്തോഷ വാര്‍ത്ത കൂടിയുണ്ട്. സമ്മാനം നല്‍കുന്നത് സാക്ഷാല്‍ നയന്‍താര തന്നെയായിരിക്കും. സിനിമയുടെ പ്രചാരണം കൂടി ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കുന്നത്.



       നയന്‍താരയുടെ സിനിമ തനിച്ചിരുന്നു കാണൂ: അഞ്ചു ലക്ഷം നേടൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക