Image

ഫീനിക്‌സ്‌ ഹോളിഫാമിലി ചര്‍ച്ചില്‍ തിരുനാളും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും

ജോയിച്ചന്‍ പുതുക്കളം Published on 14 January, 2012
ഫീനിക്‌സ്‌ ഹോളിഫാമിലി ചര്‍ച്ചില്‍ തിരുനാളും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും
ഫീനിക്‌സ്‌:തിരുകുടുംബത്തിന്റെ മധ്യസ്ഥതയിലുള്ള ഫീനിക്‌സിലെ സീറോ മലബാര്‍ ദേവാലയത്തിലെ പ്രധാന തിരുനാള്‍ ഈവര്‍ഷവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.

ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, ആഘോഷമായ ദിവ്യബലി, ആത്മീയ പ്രഭാഷണങ്ങള്‍, ദിവ്യകാരുണ്യാരാധന, ക്രൈസ്‌തവ ചൈതന്യം പകരുന്ന കലാപരിപാടികള്‍ എന്നിവ തിരുനാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി.

ഷിക്കാഗോ രൂപതാ വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ച തിരുകര്‍മ്മങ്ങളില്‍ വികാരി ഫാ. മാത്യു മുഞ്ഞനാട്ട്‌, ഫാ. ജോസഫ്‌ കടവില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഒരു ക്രൈസ്‌തവന്റെ വിശ്വാസ ജീവിതം നിലനിര്‍ത്തുന്നതിനാവശ്യമായ ആത്മീയോര്‍ജ്ജം ലഭിക്കുന്നത്‌ കൂദാശകളിലൂടെയാണെന്ന്‌ ദിവ്യബലി മധ്യേയുള്ള തന്റെ സന്ദേശത്തില്‍ ഫാ. ആന്റണി ചൂണ്ടിക്കാട്ടി.

പൊന്നിന്‍കുരിശുകളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, കഴുന്ന്‌ നേര്‍ച്ച എന്നിവ മലയാളി ക്രൈസ്‌തവര്‍ ഏത്‌ സംസ്‌കാരത്തിലും തങ്ങളുടെ വിശ്വാസപൈതൃകം സംരക്ഷിക്കുമെന്നതിന്റെ സജീവസാക്ഷ്യങ്ങളായി.

ശ്രീ റോബര്‍ട്ട്‌ അഞ്ചേരിയും കുടുംബവുമാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌. ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച പുതിയ ലൈബ്രറിയുടെ ഉദ്‌ഘാടനവും വികാരി ജനറാള്‍ നിര്‍വ്വഹിച്ചു.

പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി മാത്യു ജോസഫ്‌ കുരിയംപറമ്പില്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

ഫീനിക്‌സ്‌ ഹോളിഫാമിലി ചര്‍ച്ചില്‍ തിരുനാളും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക