Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ക്രിസ്‌മസ്‌- ന്യൂഇയര്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 14 January, 2012
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ക്രിസ്‌മസ്‌- ന്യൂഇയര്‍ ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക്‌ പ്രോവിന്‍സിന്റെ ക്രിസ്‌മസ്‌- ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി ഏഴാം തീയതി ശനിയാഴ്‌ച വൈകുന്നേരം ക്യൂന്‍സിലെ ക്ലിന്റണ്‍ മാര്‍ട്ടിന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ വിവിധ കലാപരിപാടികളോടെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ വിജയി എമി ജോര്‍ജിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗം പ്രശസ്‌ത സാഹിത്യകാരിയും, ഡബ്ല്യു.എം.സി ന്യൂയോര്‍ക്ക്‌ പ്രോവിന്‍സ്‌ ചെയര്‍പേഴ്‌സണുമായ ത്രേസ്യാമ്മ തോമസ്‌ നടാവള്ളി ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. അധ്യാപകനും, മുതിര്‍ന്ന അംഗവുമായ സി.എം. പാപ്പി ക്രിസ്‌മസ്‌- ന്യൂഇയര്‍ സന്ദേശം നല്‍കി. ഡബ്ല്യു.എം.സി വൈസ്‌ പ്രസിഡന്റും കവിയുമായ സന്തോഷ്‌ പാലാ മുല്ലപ്പെരിയാര്‍ വിഷയത്തെ സംബന്ധിച്ച്‌ അവതരിപ്പിച്ച കവിത ഏറെ ശ്രദ്ധേയമായി.

വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച എമി ജോര്‍ജ്‌ (വിജയി, സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ 2011), മീനു ജയകൃഷ്‌ണന്‍ (വിജയി, സരസ്വതി അവാര്‍ഡ്‌ 2011), ജിന്റു ജോര്‍ജ്‌ (പൊസ്സെ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്‌) എന്നിവര്‍ക്ക്‌ യഥാക്രമം ചെയര്‍പേഴ്‌സണ്‍ ത്രേസ്യാമ്മ തോമസ്‌, സെക്രട്ടറി ഷോളി കുമ്പിളുവേലി, പ്രസിഡന്റ്‌ ജയകൃഷ്‌ണന്‍ നായര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. മുതിര്‍ന്ന അംഗമായ സി.എം. പാപ്പിയെ പ്രോഗ്രാം കണ്‍വീനര്‍ ജോസി ജെയിംസും, ജയകൃഷ്‌ണന്‍ നായരും ചേര്‍ന്ന്‌ പൊന്നാട അണിയിച്ച്‌ ആദരിച്ചു. പരിപാടികളുടെ ഗ്രാന്റ്‌ സ്‌പോണ്‍സര്‍മാരായ ഏബ്രഹാം തോമസ്‌ (പില്‍ഗ്രിം റിയാലിറ്റി), ഐസക്ക്‌ ജോര്‍ജ്‌ (ന്യൂട്രാ ഫാര്‍മസി), ലീലാ പ്രസാദ്‌, ഡോ. ഷാജന്‍ കാസ്‌പര്‍ എന്നിവര്‍ക്ക്‌ ഡബ്ല്യു.എം.സി വൈസ്‌ ചെയര്‍മാന്‍ ഡോ. അജയന്‍ പിള്ള, ട്രഷറര്‍ സോണി വടക്കേല്‍, വൈസ്‌ പ്രസിഡന്റ്‌ നിഷാദ്‌ പയറ്റുതറ, ജോയിന്റ്‌ സെക്രട്ടറി സാബു കട്ടപ്പന എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

പ്രസിഡന്റ്‌ ജയകൃഷ്‌ണന്‍ സ്വാഗതവും, വൈസ്‌ ചെയര്‍മാന്‍ ഷാജി മാത്യു കൃതജ്ഞതയും പറഞ്ഞു. ഷൈമോള്‍ കുമ്പിളുവേലി എം.സിയായി പരിപാടികള്‍ നിയന്ത്രിച്ചു.

പരിപാടികള്‍ക്ക്‌ നിബു വെള്ളവന്താനം, തോമസ്‌ ചാമക്കാല, മധു നായര്‍, ശ്യാം മേനോന്‍, സന്തോഷ്‌ പാലാ, ബാലാജി, ജോസ്‌ സോളമന്‍, ഷേര്‍ലി ചാമക്കാല, തോമസ്‌ ലൂക്കാ, ഷിബു തോമസ്‌, തോമസ്‌ മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഷോളി കുമ്പിളുവേലി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ക്രിസ്‌മസ്‌- ന്യൂഇയര്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക