Image

`വേട്ട'യുമായി രാജേഷ്‌ പിള്ള എത്തുന്നു: ഇത്തവണ കുഞ്ചാക്കോ ബോബനും മഞ്‌ജു വാര്യരും

Published on 18 September, 2015
`വേട്ട'യുമായി രാജേഷ്‌ പിള്ള എത്തുന്നു: ഇത്തവണ കുഞ്ചാക്കോ ബോബനും മഞ്‌ജു വാര്യരും
മിലി എന്ന നായികാ പ്രാധാന്യമുളള ശ്രദ്ധേയ ചിത്രത്തിനു ശേഷം രാജേഷ്‌ പിള്ള വേട്ട എന്ന ചിത്രവുമായി എത്തുന്നു. ഒരു പക്കാ സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, മഞ്‌ജു വാര്യര്‍ എന്നിവരാണ്‌ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ആദ്യ സീന്‍ മുതല്‍ തന്നെ ദുരൂഹത നിറയുന്ന ചിത്രം പ്രേക്ഷകന്‌ പുതിയൊരു കാഴ്‌ചയുടെ അനുഭവം നല്‍കുമെന്നു സംവിധായകന്‍ പറയുന്നു.മൂന്നു വ്യക്തികളുടെ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം മലയാളത്തിലെ തന്നെ ആദ്യത്തെ മൈന്‍ഡ്‌ ഗെയിം ചിത്രമായിരിക്കും. രാജേഷ്‌ പിള്ളയുടെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‌തമായിരിക്കും ഈ ചിത്രം. മലയാളത്തില്‍ ഇതുവരെ കാണാത്ത വിധത്തിലുള്ള പുതുമയുള്ള ഒരു സൈക്കോളജിക്കല്‍ ത്രില്ലറായിരിക്കും ഈ സിനിമ.

ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്‌ അരുണ്‍ലാലാണ്‌. ഭാമ, വിജയരാഘവന്‍, പ്രേം പ്രകാശ്‌, ദീപക്‌ പറമ്പില്‍, ഡോക്‌ടര്‍ റോണി, ഗായത്രി, ഡോ. ഉമാ ബേബി, നന്ദന എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. മഞ്‌ജു വാര്യര്‍, ഭാമ എന്നിവരെ കൂടാതെ മറ്റൊരു പ്രധാന നായിക കൂടി ചിത്രത്തിലുണ്ട്‌.

എറണാകുളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിയുടെ ഷൂട്ടിംഗ്‌ ഒക്‌ടോബറില്‍ തുടങ്ങും. എ.വി അനൂപ്‌ പ്രൊഡക്ഷന്‍സും രാജേഷ്‌ പിള്ള ഫിലിംസും ചേര്‍ന്നാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. രാജേഷ്‌ പിള്ളയുടെ ആദ്യത്തെ സിനിമാ നിര്‍മാണ സംരംഭം കൂടിയാണിത്‌.

അനീഷ്‌ ലാല്‍ ആണ്‌ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌. ഷാന്‍ റഹ്മാന്റേതാണ്‌ സംഗീതം. ചിത്ര സംയോജനം അഭിലാഷും ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ മനു അശോകനുമാണ്‌. കോസ്റ്റ്യൂം സതീഷ്‌, ആര്‍ട്ട്‌ ഡയറക്‌ടര്‍ സിറിള്‍ കുരുവിള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്തു പിരപ്പന്‍കോട്‌, ലൈന്‍ പ്രൊഡ്യൂസര്‍ പ്രേംലാല്‍, എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസേഴ്‌സ്‌, ,ഷെഹിദ്‌ ഖാദര്‍, സൂരജ്‌ ഫിലിപ്പ്‌.
`വേട്ട'യുമായി രാജേഷ്‌ പിള്ള എത്തുന്നു: ഇത്തവണ കുഞ്ചാക്കോ ബോബനും മഞ്‌ജു വാര്യരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക