Image

ബാഹുബലി ടീമിന്‌ ഇനി ദുല്‍ഖര്‍ സല്‍മാന്‍?

Published on 18 September, 2015
ബാഹുബലി ടീമിന്‌ ഇനി ദുല്‍ഖര്‍ സല്‍മാന്‍?
കോടികളുടെ ബ്രഹ്മാണ്‌ഡ ചിത്രമായ ബാഹുബലി ടീമിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയതാരം ദുല്‍ഖര്‍ സല്‍മാനെ സമീപിച്ചതായി വാര്‍ത്തകള്‍. ബജ്‌രംഗ്‌ ബായിജാന്‍, ബാഹുബലി എന്നീ സൂപ്പര്‍ ഹിറ്റ്‌ സിനിമകള്‍ക്കു തിരക്കഥയെഴുതിയ കെ.വി വിജയേന്ദ്ര പ്രസാദ്‌ ആണ്‌ പുതിയ പ്രോജക്‌ടിനായി ദുല്‍ഖരിനെ സമീപിച്ചിരിക്കുന്നത്‌. ബാഹുബലി സംവിധാ.യകന്‍ എസ്‌.എസ്‌ രാജമൗലിയുടെ അച്ഛനാണ്‌ വിജയേന്ദ്ര പ്രസാദ്‌

തെലുങ്ക്‌, മലയാളം, തമിഴ്‌, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം നിര്‍മിക്കാനാണ്‌ പദ്ധതി. ബോളിവുഡ്‌ സൂപ്പര്‍ നായിക ശ്രീദേവിയുടെ മകള്‍ ജാന്‍വിയെയയാണ്‌ നായികയായി പരിഗണിച്ചിട്ടുണ്ട്‌. ചിത്രത്തിനായി ദുല്‍ഖരിനെ സമീപിച്ച ടീമുമായി ഉടന്‍ തന്നെ പ്രാരംഭ ചര്‍ചകള്‍ തുടങ്ങുമെന്നാണ്‌ അറിയുന്നത്‌. കഥ കേള്‍ക്കാന്‍ ദുല്‍ഖറിനെ വിളിച്ചിട്ടുണ്ട്‌. ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

ബാഹുബലി ടീമിന്റെ ഭാഗമാകാന്‍ കഴിയുന്നതോടെ മലയാളത്തില്‍ നിന്നെന്നല്ല തമിഴകത്തു നിന്നുള്ള താരത്തിനു പോലും ലഭിക്കാത്ത ഭാഗ്യമാണ്‌ ദുല്‍ഖറിനെ തേടിയെത്തുന്നത്‌. മണിരത്‌നത്തിന്റെ ഓകെ കണ്‍മണിയിലൂടെ തമിഴകത്തിന്റെ ഹൃദയം കവര്‍ന്ന ദുല്‍ഖര്‍ മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തിലും നായകനാവുകയാണ്‌. ഇതിലൂടെ മലയാളത്തില്‍ മറ്റൊരു നടനും ലഭിച്ചിട്ടില്ലാത്ത അവവസരമാണ്‌ ദുല്‍ഖറിനെ തേടിയെത്തിയത്‌.

മണിരത്‌നത്തിന്റെ മദ്രാസ്‌ ടാക്കീസ്‌ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം മറ്റൊരു നായക വേഷം ചെയ്യുന്നത്‌ കാര്‍ത്തിയാണ്‌. എ.ആര്‍. റഹ്മാന്റേതാണ്‌ സംഗീതം. ഛായാഗ്രഹണം രവി വര്‍മന്‍.
ബാഹുബലി ടീമിന്‌ ഇനി ദുല്‍ഖര്‍ സല്‍മാന്‍?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക