Image

ഉജ്വല വിജയം നേടിയ മൂന്നാര്‍ സമരം സിനിമയാക്കുന്നു

Published on 18 September, 2015
ഉജ്വല വിജയം നേടിയ മൂന്നാര്‍ സമരം സിനിമയാക്കുന്നു
ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ സമരം വെള്ളിത്തരയിലേക്ക്‌. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടേയും ട്രേഡ്‌ യൂണിയന്റേയും പിന്തുണയില്ലാതെ സ്‌ത്രീകളുടെ മാത്രം സംഘടിത ശക്തി കൊണ്ടു ജയിച്ച സമരം സിനിമയാക്കുന്നത്‌ സംവിധായകന്‍ ആഷിക്‌ അബുവാണ്‌. അയ്യായിരത്തിലധികം സ്‌ത്രീകള്‍ ഒരുമിച്ചു നടത്തിയ സമരം കേരളം അടുത്തിടെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു.

സമരം ജനശ്രദ്ധ നേടിയതോടെ പല രാഷ്‌ട്രീയ പാര്‍ട്ടികളും ട്രേഡ്‌ യൂണിയനുകളുമൊക്കെ ഇവര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു മുന്നോട്ടു വന്നിരുന്നു. എന്നാല്‍ അത്തരക്കാരെയെല്ലാം സ്‌ത്രീകള്‍ ആട്ടിയോടിക്കുകയാണ്‌ ചെയ്‌തത്‌. തങ്ങള്‍ക്ക്‌ വിശ്വാസമുള്ള ചുരുക്കം നേതാക്കളെ മാത്രമാണ്‌ അവര്‍ തങ്ങളുടെ സമരത്തില്‍ അണി ചേരാന്‍ സമ്മതിച്ചത്‌. മന്ത്രിയടക്കമുള്ള നേതാക്കളെയാണ്‌ സ്‌ത്രീകള്‍ കണ്ണുമടച്ച്‌ പുറംതള്ളിയത്‌. അതിനു ശേഷവും തുടര്‍ന്ന സമരം കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിനു കഴിയാതായതോടെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതതരാവുകയായിരുന്നു.

ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്‌. അണിയറക്കാരുടെയോ അഭിനേതാക്കളുടേയോ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ഉജ്വല വിജയം നേടിയ മൂന്നാര്‍ സമരം സിനിമയാക്കുന്നു
Join WhatsApp News
Justice 2015-09-21 18:32:14
Very good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക