Image

മൃതദേഹങ്ങളെ അപമാനിക്കുന്ന വിഡിയോ: യുഎസ് സൈനികരെ തിരിച്ചറിഞ്ഞു

Published on 13 January, 2012
മൃതദേഹങ്ങളെ അപമാനിക്കുന്ന വിഡിയോ: യുഎസ് സൈനികരെ തിരിച്ചറിഞ്ഞു
വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട താലിബാന്‍കാരുടെ മൃതദേഹങ്ങളെ അപമാനിക്കുന്ന വിഡിയോ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട യുഎസ് സൈനികരെ പ്രതിരോധ മന്ത്രാലയം പെന്റഗണ്‍ തിരിച്ചറിഞ്ഞു. വിഡിയോയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 

വടക്കന്‍ കാരലിനയിലെ സൈനിക കേന്ദ്രത്തിലെ തേര്‍ഡ് ബറ്റാലിയനില്‍ നിന്നുള്ളവരാണ് വിഡിയോയില്‍ കാണുന്നവര്‍. കഴിഞ്ഞവര്‍ഷം ആദ്യം അഫ്ഗാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ നിയോഗിക്കപ്പെട്ട സംഘത്തില്‍ പെട്ടവരാണ് ഇവരെന്നും ഈ സംഘം സെപ്റ്റംബറില്‍ മടങ്ങിയെത്തിയന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഏതാനും സൈനികര്‍ മൂന്നു താലിബാന്‍കാരുടെ മൃതദേഹങ്ങളില്‍ മൂത്രം ഒഴിക്കുന്നതും അവരെക്കുറിച്ചു തരംതാണ തമാശകള്‍ പറയുന്നതുമാണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി യുഎസ് സൈന്യത്തോട് ആവശ്യപ്പട്ടിരുന്നു. വിഡിയോ ഞെട്ടിപ്പിക്കുന്നതാണെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയവും പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക