Image

ഇടുക്കിയില്‍ ഉപാധിരഹിത പട്ടയത്തിനു തടസ്സം നിന്നത് വിഎസ്: കെ.കെ. ശിവരാമന്‍

Published on 13 January, 2012
ഇടുക്കിയില്‍ ഉപാധിരഹിത പട്ടയത്തിനു തടസ്സം  നിന്നത് വിഎസ്: കെ.കെ. ശിവരാമന്‍
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഉപാധിരഹിത പട്ടയം നല്‍കുന്നതിനു തടസ്സം നിന്നതു വി.എസ്. അച്യുതാനന്ദന്‍ ആണെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ ആരോപിച്ചു. സിപിഐ മന്ത്രിമാരുടെ തലയില്‍ ഈ കുറ്റം കെട്ടിവയ്ക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്. പച്ചക്കള്ളം പ്രചരിപ്പിക്കുന്ന സിപിഎം , സിപിഐയെ കരിതേച്ച് കാണിക്കാന്‍ ശ്രമിക്കുന്നു. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായതിന് ശേഷവും ഇത് സംബന്ധിക്കുന്ന ഫയല്‍ ഒപ്പിടാതെ മൂന്നു മാസം വി.എസ് താമസിപ്പിച്ചെന്നു ശിവരാമന്‍ പറഞ്ഞു. 

വിഎസുമായി ചേര്‍ന്ന് സിപിഐയുടെ ജില്ലാ ഘടകം സിപിഎമ്മിനെ ദ്രോഹിച്ചു എന്നതു നെറികെട്ട കള്ളമാണ്. വിരട്ടിയാല്‍ പിന്നാലെ കൂടുന്ന പാര്‍ട്ടി അല്ല സിപിഐയെന്നും   അദ്ദേഹം  പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക