Image

തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു

Published on 13 January, 2012
തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു
പത്തനംതിട്ട: മകരസംക്രമനാളില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര   പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു. പന്തളം സാമ്പ്രിക്കല്‍ കൊട്ടാരത്തില്‍ നിന്നു പുലര്‍ച്ചെ അഞ്ചരയോടെ വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ച തിരുവാഭരണങ്ങള്‍ ദര്‍ശിക്കാന്‍ 12 മണിവരെ ഭക്തര്‍ക്ക് അവസരമുണ്ടായിരുന്നു. 

പന്ത്രണ്ടിന് ഉച്ച പൂജയ്ക്ക് നടയടച്ച ശേഷം വലിയ തമ്പുരാന്റെ സാന്നിധ്യത്തില്‍ പ്രത്യേക പൂജകളും ദീപാരാധനയും നടന്നു മേല്‍ശാന്തി പൂജിച്ച ഉടവാള്‍ വലിയ തമ്പുരാനു കൈമാറി. ഇത് രാജപ്രതിനിധിക്കു കൈമാറിയതോടെ ഘോഷയാത്ര ആരംഭിച്ചു. 

പന്തളം രാജപ്രതിനിധിയായ തിരുവാതിരനാള്‍ ഹരിവര്‍മ ആണു ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. 30 അംഗ സായുധ പൊലീസ് സേനയും ഘോഷയാത്രക്ക് അകമ്പടി സേവിക്കുന്നുണ്ട്.. ഞായറാഴ്ച വൈകിട്ട് തിരുവാഭരണഘോഷയാത്ര സന്നിധാനത്തെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക