Image

കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കി

Published on 13 January, 2012
കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു കമ്മിഷനു മേല്‍ കേന്ദ്ര നിയമ വകുപ്പിന് ഭരണ നിയന്ത്രണമുണെ്ടന്ന നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി പ്രധാനമന്ത്രിക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ യാത്രാ രേഖകള്‍ ഒപ്പിടുന്നതു വരെയുള്ള ഭരണ നിയന്ത്രണം കേന്ദ്ര നിയമ വകുപ്പിനാണെന്നും മറ്റും നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഒരു ടി.വി അഭിമുഖത്തില്‍ പറഞ്ഞതാണ് വിവാദമായത്.

തെരഞ്ഞെടുപ്പു കമ്മിഷന്റെ അധികാരത്തില്‍ കൈകടത്താനുള്ള ശ്രമമാണ് നിയമ മന്ത്രി നടത്തിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഖുറേഷി പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ പറഞ്ഞു.നിയമ മന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഉരസുന്നത് ഇത് രണ്ടാം തവണയാണ്. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് മുസ്‌ലിം സംവരണ കാര്യം പ്രസ്താവിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക