Image

ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം അനവസരത്തില്‍: ഗാംഗുലി

Published on 13 January, 2012
ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം അനവസരത്തില്‍: ഗാംഗുലി
ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അടുത്ത വര്‍ഷത്തോടെ വിരമിക്കുമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രസ്താവന അനവസരത്തിലുളളതാണെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ധോണിയുടെ പ്രഖ്യാപനത്തെ ഒരു തമാശയായി കാണാനാണ് തന്റെ ആഗ്രഹമെന്നും ഗാംഗുലി പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണി സമ്മര്‍ദ്ദം നേരിടുകയാണെന്നും ടീമിന്റെ മോശപ്പെട്ട പ്രകടനത്തിന് മാധ്യമങ്ങളോട് മറുപടി പറഞ്ഞു തളര്‍ന്ന ധോണി ശ്രദ്ധ തിരിക്കാനായി നടത്തിയ ശ്രമമാകാം വിരമിക്കല്‍ പ്രഖ്യാപനമെന്നും ഗാംഗുലി പറഞ്ഞു. നിര്‍ണായകമായ ഒരു ടെസ്റ്റ് മത്സരത്തിന് തൊട്ടുമുമ്പ് ധോണി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് ഉചിതമായില്ലെന്നും ഗാംഗുലി പറഞ്ഞു.

അതേസമയം ധോണി ടെസ്റ്റ് ക്രിക്കറ്റ് ആസ്വദിക്കുന്നില്ലെന്ന് തോന്നിയിട്ടുണെ്ടന്നും ടെസ്റ്റിലേയും ഏകദിനത്തിലേയും അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ തമ്മില്‍ വളരെ വ്യത്യാസം കാണാമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം അനവസരത്തില്‍: ഗാംഗുലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക