Image

4931 സിം കാര്‍ഡുകളുമായി യുവാവ് മുംബൈയില്‍ അറസ്റ്റില്‍

Published on 13 January, 2012
4931 സിം കാര്‍ഡുകളുമായി യുവാവ് മുംബൈയില്‍ അറസ്റ്റില്‍
മുംബൈ: നിയമവിരുദ്ധമായി സ്വന്തമാക്കിയ 4,931 സിം കാര്‍ഡുകള്‍ കൈവശംവെച്ചയാളെ മുംബൈല്‍ അറസ്റ്റു ചെയ്തു. തെക്കന്‍ മുംബൈയിലെ ഡോംഗ്രിയില്‍ നിന്നാണ് മഹമ്മദ് അസീം റസാഖ് തുര്‍ക്ക് എന്ന 24കാരനെ പോലീസ് അറസ്റ്റു ചെയ്തത്. 

വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി സ്വന്തമാക്കിയവയാണ് ഈ സിം കാര്‍ഡുകളെന്ന് ഡോംഗ്രി പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്‌ടോ എന്ന് അന്വേഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക