Image

സിനിമ സംവിധായകന്‍ ശ്രീ. ജയരാജന് ന്യൂയോര്‍ക്കില്‍ സ്വീകരണം

Published on 16 September, 2015
സിനിമ സംവിധായകന്‍ ശ്രീ. ജയരാജന് ന്യൂയോര്‍ക്കില്‍ സ്വീകരണം
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സിനിമ ലോകത്തെ അതികായകനായ സംവിധായകന്‍ ശ്രീ. ജയരാജന് കലാ സ്‌നേഹികളായ മലയാളികള്‍ ന്യൂ യോര്‍ക്കില്‍ സ്വീകരണം നല്കുന്നു. പൈതൃകം, കളിയാട്ടം, ദൈവനാമത്തില്‍, കരുണം, ശാന്തം, തിളക്കം, ഫോര്‍ ദ പീപ്പിള്‍, ദേശാടനം, ലൌഡ് സ്പീക്കര്‍, നായിക, ഒറ്റാല്‍ തുടങ്ങിയവ അദേഹം സംവിധാനം ചെയ്ത 40 ചിത്രങ്ങളില്‍ പ്രധാനമായവയാണ്. ഇതില്‍ ' ഒറ്റാല്‍' എന്ന ചിത്രം ഈ വര്‍ഷം ദേശിയസംസ്ഥാന അവാര്‍ഡുകള്‍ നേടിയിരിക്കുകയാണ്. ദൈവനാമത്തില്‍, കരുണം, ശാന്തം, ദേശാടനം എന്നീ ചിത്രങ്ങള്‍ക്ക് അന്തര്‍ ദേശിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പല ചിത്രങ്ങളും ദേശിയസംസ്ഥാന അവാര്‍ഡുകള്‍ക്ക് അര്‍ഹമായിട്ടുള്ളവയാണ്.
.സെപ്റ്റംബര്‍ 20, ഞായറാഴ്ച വൈകിട്ട് 6 മണിക്ക് Orangeburg epÅ Sitar Palace  (38 Orangetown Shopping tCr., Orangeburg , NY 10962) അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയിരിക്കുന്നു. അന്തര്‍ ദേശിയ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള യാത്ര മധ്യേ ന്യൂ യോര്‍ക്കില്‍ വരുന്ന ജയരാജനെ സ്വീകരിക്കുവാന്‍ ലഭിച്ചിരിക്കുന്ന ഒരു അസുലഭ അവസരമാണിത്. ഒപ്പം സിനിമ ലോകത്തെ പല അനുഭവങ്ങളും പങ്കു വയ്ക്കുന്നതിനും അവസരം ലഭിക്കുന്നു. 

വിവരങ്ങള്‍ക്ക്: ജേക്കബ് ജോര്‍ജ് 914 522 6481, ജേക്കബ് റോയ്. 914 841 1567, സണ്ണി കല്ലൂപ്പാറ 845 596 0935

സിനിമ സംവിധായകന്‍ ശ്രീ. ജയരാജന് ന്യൂയോര്‍ക്കില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക