Image

സൈനിക അട്ടിമറി ഭയന്ന് ഗിലാനി ബ്രിട്ടീഷ് സ്ഥാനപതിയുടെ സഹായം തേടിയെന്ന്

Published on 13 January, 2012
സൈനിക അട്ടിമറി ഭയന്ന് ഗിലാനി ബ്രിട്ടീഷ് സ്ഥാനപതിയുടെ സഹായം തേടിയെന്ന്
ഇസ്ലാമാബാദ്: സൈനിക അട്ടിമറി ഭയന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി പാക്കിസ്ഥാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ ഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചതായി വെളിപ്പെടുത്തല്‍. പാക്കിസ്ഥാനിലെ ബ്രിട്ടീഷ് സ്ഥാനപതി ആഡം തോംസണെ ഫോണില്‍ ബന്ധപ്പെട്ട ഗിലാനി പരിഭ്രാന്തനായിരുന്നുവെന്നും ബ്രിട്ടീഷ് സ്ഥാനപതി കാര്യാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന് വ്യക്തമല്ല.

യുഎസ് സൈന്യം പാക്കിസ്ഥാനിലെ ഒളിത്താവളത്തില്‍വെച്ച് ഒസാമാ ബിന്‍ ലാദനെ വധിച്ചശേഷം സൈനിക അട്ടിമറി ഭയന്ന പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി സഹായമഭ്യര്‍ഥിച്ച് യുഎസിന് കത്തെഴുതിയെന്ന 'മെമ്മോ ഗേറ്റ്' വിവാദം ചൂടുപിടിച്ചു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഗിലാനിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് സ്ഥാനപതി കാര്യലയവും രംഗത്തുവന്നിരിക്കുന്നത്. 

മെമ്മോ ഗേറ്റ് വിവാദത്തില്‍ പാക് സൈനിക മേധാവിയെയും ഐഎസ്‌ഐ മേധാവിയെയും ഗിലാനി അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ പ്രതിരോധ സെക്രട്ടറിയെ ഗിലാനി പുറത്താക്കിയത് സൈന്യവും സര്‍ക്കാരും തമ്മിലുള്ള ബന്ധം മോശമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക