Image

ഹൃത്വിക്കിന്റേത് കൊത്തിയെടുത്ത ശരീരം

ആശ എസ് പണിക്കര്‍ Published on 16 September, 2015
 ഹൃത്വിക്കിന്റേത് കൊത്തിയെടുത്ത ശരീരം
ബോളിവുഡില്‍ ഏറ്റവും നല്ല ശരീരത്തിന്റെ ഉടകള്‍ ഹൃത്വിക് റോഷനും പ്രിയങ്ക ചോപ്രയുമാണെന്ന് പോണ്‍ താരവും ബോളിവുഡ് താരവുമായ സണ്ണി ലിയോണ്‍. 

'' നല്ല ഷേപ്പുള്ള ശരീരമാണ് പ്രിയങ്കയുടേത്. അവരെ പോലെ ഒരു ശരീരം എമിക്കു കിട്ടിയിരുന്നെങ്കിലെന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. നടന്‍മാരില്‍ ഏറ്റവും നല്ല ശരീരം ഹൃത്വിക്കിന്റേതാണ്. നല്ല കൊത്തിയെടുത്തതു പോലെയുള്ള ശരീരമാണ് ഹൃത്വിക്കിന്റേത്. സിനിമാ മേഖലയില്‍ എല്ലാവരും നല്ല ശരീരം ലഭിക്കാന്‍ വേണ്ടി ആഗ്രഹിക്കുന്നവരും അധ്വാനിക്കുന്നവരുമാണ്. എന്നാല്‍ അത്തരം വര്‍ക്കൗട്ടുകളൊന്നും എളുപ്പമല്ലെന്നും സണ്ണി ലിയോണ്‍ പറയുന്നു. 

സണ്ണി ലിയോണിനെ ഇന്ത്യയില്‍ നിന്നു പുറത്താക്കണമെന്ന് പറഞ്ഞ രാഖി സാവന്തിനും താരത്തിനു മറുപടി ഉണ്ടായിരുന്നു. '' ഞാന്‍ ഇപ്പോല്‍ സന്തോഷവതിയാണ്. നമ്മളെ കുറിച്ച് ആളുകള്‍ മോശം പറയുമ്പോള്‍, തല്ലു കൊള്ളുമ്പോള്‍, തല്ലുകൊണ്ട് വീഴുമ്പോള്‍ എഴുന്നേറ്റ് അവരെ നോക്കി പുഞ്ചിരിക്കുക. . ഇതാണ് അവര്‍ക്കുളള മറുപടി.'' സണ്ണി ലിയോണ്‍ പറയുന്നു. 

സണ്ണി പുറത്തിറക്കിയ വര്‍ക്കൗട്ട് ഡിവിഡിയുടെ പ്രകാശന ചടങ്ങിനിടയിലാണ് അഭിപ്രായ പ്രകടനം നടത്തിയത്. വ്യത്യസ്ത തരത്തിലുള്ള വര്‍ക്കൗട്ട് സെഷനുകളാണ് ഡിവിഡിയില്‍ ഉള്ളത്. 

                 

 ഹൃത്വിക്കിന്റേത് കൊത്തിയെടുത്ത ശരീരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക