Image

കിംഗ്ഫിഷര്‍ വിമാനങ്ങള്‍ ജപ്തി ചെയ്യുമെന്ന് ജര്‍മന്‍ ബാങ്ക്

Published on 13 January, 2012
കിംഗ്ഫിഷര്‍ വിമാനങ്ങള്‍ ജപ്തി ചെയ്യുമെന്ന് ജര്‍മന്‍ ബാങ്ക്

സിംഗപ്പൂര്‍: കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്പ തിരിച്ചടച്ചില്ലെങ്കില്‍ രണ്ട് എയര്‍ബസ് എ320 വിമാനങ്ങള്‍ ജപ്തി ചെയ്യുമെന്ന് ജര്‍മനിയിലെ ഡിവിബി ബാങ്കിന്റെ മുന്നറിയിപ്പ്. കടക്കെണിമൂലം വായ്പാ തിരിച്ചടക്കുന്നതിലും ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിലും മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വീഴ്ച വരുത്തിയിരുന്നു. 

ഇനിയും ഇതേരീതിയില്‍ തുടരാനാവില്ലെന്നും വായ്പാ തിരിച്ചടച്ചില്ലെങ്കില്‍ വിമാനങ്ങള്‍ ജപ്തി ചെയ്യേണ്ടിവരുമെന്ന് വിജയ് മല്യയെ അറിയിച്ചിട്ടുണ്‌ടെന്നും ഡിവിബി ബാങ്ക് ബോര്‍ഡ് അംഗം ബെര്‍ട്രാന്‍ഡ് ഗ്രാബോവ്‌സ്‌കി പറഞ്ഞു. ടിക്കറ്റുകളില്‍ ഈടാക്കുന്ന സര്‍വീസ് ടാക്‌സ് സര്‍ക്കാരില്‍ അടയ്ക്കാത്തതിന് കിംഗ്ഫിഷറിന്റെ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ധനമന്ത്രാലയം നേരത്തെ മരവിപ്പിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക