Image

മ്യാന്‍മാറിലെ പ്രമുഖ രാഷ്ട്രീയ തടവുകാരെ വിട്ടയച്ചു

Published on 13 January, 2012
മ്യാന്‍മാറിലെ പ്രമുഖ രാഷ്ട്രീയ തടവുകാരെ വിട്ടയച്ചു
ബാങ്കോക്ക് : മ്യാന്‍മാര്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭ തലവന്‍ മിന്‍ കോ നൈങും പ്രമുഖ രാഷ്ട്രീയ തടവുകാരും അടക്കം 651 പേരെ മാപ്പു നല്‍കി വിട്ടയച്ചു. 1988 ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ പ്രവര്‍ത്തകരെയും 2007 ലെ പ്രതിഷേധങ്ങളില്‍ അറസ്റ്റിലായ ബുദ്ധ സന്യാസിമാരെയുമാണ് സര്‍ക്കാര്‍ വിട്ടയച്ചത്.വിട്ടയച്ച 651 പേരില്‍ എത്രരാഷ്ട്രീയതടവുകാര്‍ ഉണ്ടെന്ന് സര്‍ക്കാര്‍വെളിപ്പടുത്തിയിട്ടില്ല.

റംഗൂണില്‍ നിന്നും 545 കിലോമീറ്റര്‍ അകലെ തായേട്ട് നഗരത്തിലെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ മിന്‍ കോ നൈങ്ങിനെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം എത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പ്രധാനമന്ത്രി ഖിന്‍ ന്യോത്, ഷാന്‍ നേതാവ് ഉ ഖുന്‍ ടുന്‍ ഉ, ഇലക്‌ട്രോണിക് മാധ്യങ്ങളെ ദുപയോഗം ചെയ്തുവെന്ന കുറ്റത്തിന് 65 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന നിലാര്‍ തെയ്ന്‍ തുടങ്ങിയവരും വിട്ടയക്കപ്പെട്ടവരില്‍ പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക