Image

ഐശ്വര്യയുടെ ജബ്‌സ പൂര്‍ത്തിയായി

Published on 14 September, 2015
      ഐശ്വര്യയുടെ ജബ്‌സ പൂര്‍ത്തിയായി
നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഐശ്വര്യാറായ് വീണ്ടും തിരികെയെത്തുന്ന ജസ്ബയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിവാഹശേഷം നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഐശ്വര്യ വീണ്ടും അഭിനയരംഗത്തേക്ക് കടന്നു വന്നത്.  ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നു കേട്ടപ്പോള്‍ താരം വികാരഭരിതയായിരുന്നു. 

ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിഭാഷകയുടെ വേഷമാണ് ആഷ് ചെയ്തിരിക്കുന്നത്. ഇതിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. സഞ്ജയ് ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജസ്ബയില്‍ ഇര്‍ഫാന്‍ ഖാന്‍ ആണ് ആഷിന്റെ നായകന്‍. സസ്‌പെന്‍ഷനില്‍ കഴിയുന്ന പോലീസുകാരനായിട്ടാണ് ഇര്‍ഫാന്‍ ഖാന്‍ അഭിനയിക്കുന്നത്. ഇര്‍ഫാന്റെ അമ്മയായി ശബന ആസ്മി എത്തുന്നു. ജാക്കി ഷറഫ്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. അതിഥി താരമായി ജോണ്‍ എബ്രഹാമും ചിത്രത്തില്‍ എത്തുന്നു. ചിത്രം അടുത്ത മാസം റിലീസ് ചെയ്യും. 2010ല്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ ഗുസാരിഷ് ആണ് ആഷ് അവസാനമായി അഭിനയിച്ച ചിത്രം.

      ഐശ്വര്യയുടെ ജബ്‌സ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക