Image

ആരുഷി കൊലപതകം: തല്‍വാര്‍ ട്രെയിലര്‍ പുറത്തിറങ്ങി

ആശ എസ് പണിക്കര്‍ Published on 14 September, 2015
 ആരുഷി കൊലപതകം: തല്‍വാര്‍ ട്രെയിലര്‍ പുറത്തിറങ്ങി
ആരുഷി തല്‍വാര്‍ കേസിനെ ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന തല്‍വാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇര്‍ഫാന്‍ ഖാനും കൊങ്കണ സെന്‍ ശര്‍മയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷിപ്പ് ഓഫ് തെസ്യൂസ് എന്ന ചിത്രത്തിലെ ജൈന സന്യാസിയെ അവതരിപ്പിച്ച നീരജ് കാബിയും ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. വിശാല്‍ ഭരദ്വാജ് ആണ് കഥയും തിരക്കഥയും സംഗീതവും നിര്‍വഹിക്കുന്നത്. 

മകളുടെ കൊലപാതകത്തില്‍ സംശയിക്കപ്പെടുന്ന മാതാപിതാക്കളുടെ വേഷമാണ് കൊങ്കണയ്ക്കും നീരജിനും. 2008 മെയിലായിരുന്നു രാജേഷ് തല്‍വാറിന്റെയും നൂപുര്‍ തല്‍വാറിന്റെയും മകള്‍ ആരുഷിയെയും വീട്ടുജോലിക്കാരനായ ഹേംരാജിനെയും കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

 ആരുഷി കൊലപതകം: തല്‍വാര്‍ ട്രെയിലര്‍ പുറത്തിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക