Image

സിന്‍സിയുടെ കൊലപാതകം: പോലീസ്‌ പ്രതിയുടെ രേഖാചിത്രം തയാറാക്കും

Published on 13 January, 2012
സിന്‍സിയുടെ കൊലപാതകം: പോലീസ്‌ പ്രതിയുടെ രേഖാചിത്രം തയാറാക്കും
തിരുവനന്തപുരം: ഹരിയാനയില്‍ കുത്തേറ്റ്‌ മരിച്ച ഐ.ടി ഉദ്യോഗസ്ഥയായ പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തിയ ആളുടെ രേഖാചിത്രം പോലീസ്‌ തയാറാക്കും. സിന്‍സിയെ കൊലപ്പെടുത്താനായി കത്തി വാങ്ങിയ കട പോലീസ്‌ കണെ്‌ടത്തി. കടക്കാരനെ ചോദ്യം ചെയ്‌തപ്പോള്‍ ഒരു യുവാവാണ്‌ കത്തി വാങ്ങിയതെന്ന്‌ കടക്കാരന്‍ പോലീസിനോട്‌ പറഞ്ഞു. ഇയാളുടെ രൂപസാദൃശം അറിഞ്ഞ പോലീസ്‌ രേഖാചിത്രം തയാറാക്കിവരുന്നു.

അതേസമയം നാട്ടിലെത്തിച്ച സിന്‍സി(23)യുടെ മതദേഹ സംസ്‌കാരം ഇന്ന്‌ പാറ്റൂര്‍ പളളി സെമിത്തേരിയില്‍ നടത്തി.

ബുധനാഴ്‌ച ഉച്ചയ്‌ക്കാണ്‌ സിന്‍സിയെ ഗുഡ്‌ഗാവിലെ താമസ സ്ഥലത്തെ വീട്ടില്‍ മുറിക്കകത്ത്‌ കുത്തേറ്റ്‌ മരിച്ച നിലയില്‍ കണെ്‌ടത്തിയത്‌. ദേഹത്ത്‌ ഇലക്ട്രിക്‌ വയറുകള്‍ ചുറ്റി വരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നാട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ വ്യാഴാഴ്‌ച സിന്‍സിയുടെ പിതാവ്‌ സെബാസ്റ്റ്യനും ബന്ധുക്കളും ഹരിയാനയിലെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സിന്‍സിയുടെ കഴുത്തിന്‌ പിന്നില്‍ രണ്‌ട്‌ കുത്തുകളും മുതുകില്‍ ഒരു കുത്തും കണെ്‌ടത്തി. ഗുഡ്‌ഗാവ്‌ പോലീസ്‌ നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ്‌ മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടു കൊടുത്തത്‌.

അതേസമയം, സിന്‍സിയോടൊപ്പം താമസിച്ചിരുന്ന രാജസ്ഥാന്‍ സ്വദേശിനിയായ എയര്‍ഹോസ്റ്റസിനെ ചുറ്റിപ്പറ്റി പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക