Image

ഇവിടെ ഭരിക്കുന്നതു മരുന്നു മാഫിയ: ശ്രീനിവാസന്‍

Published on 11 September, 2015
ഇവിടെ ഭരിക്കുന്നതു മരുന്നു മാഫിയ: ശ്രീനിവാസന്‍
നാം ജീവിക്കുന്നത്‌ പ്രതികരണ ശേഷി നഷ്‌ടപ്പെട്ടവരുടെ ലോകത്താണെന്ന്‌ നടന്‍ ശ്രീനിവാസന്‍. മാഫിയാകളാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്‌ട്രീയ കക്ഷികള്‍ക്കെതിരേ പ്രതികരിക്കാനുളള ശേഷി നഷ്‌ടപ്പെട്ടവരായി നാം മാറിയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

അഴിമതിയാണ്‌ ഇതിന്റെയെല്ലാം പ്രധാന കാരണം. ഏതു ഭരണം വന്നാലും അഴിമതിക്കു മാറ്റമില്ല. ശ്രീനാരായണ ഗുരു തപസു ചെയ്‌ത അവസരങ്ങളില്‍ അദ്ദേഹം ഒരു നേരം മാത്രമാണ്‌ ഭക്ഷണം കഴിച്ചിരുന്നത്‌. ആരോഗ്യപച്ച എന്ന ചെടിയുടെ ഇല അരച്ച്‌ അതാണ്‌ ഭക്ഷണമായി കഴിച്ചിരുന്നത്‌. താന്‍ ഈ ചെടിക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ്‌. അതു കിട്ടുകയാണെങ്കില്‍ മറ്റുള്ളവര്‍ക്കു തരാം. കാരണം വിഷം കഴിക്കേണ്ടല്ലോ. എത്രയോ അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ചെടികള്‍ നമ്മുടെ നാട്ടിലുമണ്ട്‌. അത്‌ സംരക്ഷിക്കപ്പെടണം. ശ്രീനിവാസന്‍ പറഞ്ഞു.

മരുന്നു മാഫിയ ആണ്‌ ഇവിടെ ഭരിക്കുന്നത്‌. അലോപ്പതി മരുന്നുകള്‍ കടലില്‍ എറിഞ്ഞാല്‍ തന്നെ മനുഷ്യര്‍ രക്ഷപെടും. പക്ഷേ മത്സ്യങ്ങള്‍ കഷ്‌ടപ്പെടും. വടകരയില്‍ പി.രജനി തയ്യാറാക്കിയ മുത്തശി വൈദ്യം- ആരോഗ്യപരിപാലനത്തിലെ തായ്‌വഴികള്‍ എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു സംസാരിക്കുകയാിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക