Image

പ്രേമത്തിലെ മേരി: അനുപമ തെലുങ്കില്‍ നായകയാകുന്നു

Published on 11 September, 2015
പ്രേമത്തിലെ മേരി: അനുപമ തെലുങ്കില്‍ നായകയാകുന്നു
പ്രേമം സിനിമയിലെ മേരിയായി വന്ന്‌ യുവാക്കളുടെ ഹൃദയം കീഴടക്കിയ അനുപമ പരമേശ്വരന്‍ തെലുങ്കില്‍ നായികയാകുന്നു. പ്രശസ്‌ത സംവിധയകന്‍ ത്രിവിക്രം ശ്രീനിവാസ്‌ ഒരുക്കുന്ന ആ..ആ എന്ന ചിത്രത്തിലാണ്‌ അനുപമ നായികയാകുന്നത്‌. തെന്നിന്ത്യന്‍ സുന്ദരി സമാന്ത മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിഥിന്‍ ആണ്‌ നായകന്‍.

ത്രിവിക്രം ശ്രീനിവാസിനെ പോലെ ഒരു പ്രശസ്‌ത സംവിധായകന്റെ കീഴില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിലുള്ള ആഹ്‌ളാദത്തിലാണ്‌ അനുപമ. ഒപ്പം സമാന്ത, നിഥിന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്ലും. കഥാപാത്രത്തെ സംബന്ധിച്ച കാര്യങ്ങള്‍ തല്‍ക്കാലം സീക്രട്ടാണ്‌.
പ്രേമത്തിലെ മേരി: അനുപമ തെലുങ്കില്‍ നായകയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക