Image

നയന്‍സും വിഘ്‌നേഷും പ്രണയത്തില്‍ ?

Published on 11 September, 2015
നയന്‍സും വിഘ്‌നേഷും പ്രണയത്തില്‍ ?
നയന്‍താരയും തമിഴ്‌ സംവിധായകന്‍ വിഘ്‌നേഷ്‌ ശിവനും പ്രണയത്തിലാണെന്നും അതല്ല കൊച്ചിയില്‍ വച്ച്‌ രഹസ്യമായി ഇരുവരും വിവാഹിതരായെന്നുമെല്ലാം ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്‌ കുറച്ചു നാളായി. ഇരുവരും ഈ വാര്‍ത്ത നിഷേധിച്ചു പരസ്യമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ഈ അടുത്തിടെ നടന്ന ഒരു സംഭവം ഇവര്‍ക്കിടയില്‍ പ്രണയം ശക്തമാണെന്ന തരത്തില്‍ പ്രചരിക്കാന്‍ കാരണമായിട്ടുണ്ട്‌.

ഇരുവരേയും മുമ്പ്‌ ഒരുമിച്ച്‌ പലയിത്തും കണ്ടെങ്കിലും അതൊന്നും സത്യമല്ലെന്നു പറഞ്ഞ്‌ ഇരുവരും നിഷേധിച്ചിരുന്നു. എന്നാല്‍ പുതിയ സംഭവം ഗോസിപ്പ്‌ കോളങ്ങളില്‍ ചൂടന്‍ വാര്‍ത്ത ആയിരിക്കുകയാണ്‌. വിഘ്‌നേഷ്‌ ശിവന്‍ സംവിധാനം ചെയ്യുന്ന നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഷെഡ്യൂള്‍ അഞ്ചു ദിവസം കൂടി നീട്ടണമെന്നു നിര്‍മാതാവായ ധനുഷിനോട്‌ വിഘ്‌നേഷ്‌ ആവശ്യപ്പെട്ടിരുന്നു. അന്‍പതു ദിവസം കൊണ്ട്‌ ചിത്രം പൂര്‍ത്തിയാക്കണമെന്നായിരുന്നു ധനുഷുമായുള്ള കരാര്‍. എന്നാല്‍ 78 ദിവസം കഴിഞ്ഞിട്ടും ചിത്രം പൂര്‍ത്തിയായില്ല.

വീണ്ടും അഞ്ചു ദിവസം കൂടി വേണമെന്ന ആവശ്യം ധനുഷ്‌ നിരസിച്ചെന്നാണ്‌ വാര്‍ത്തകള്‍. ഇനിയും സിനിമയ്‌ക്കായി കൂടുതല്‍ തുക ചെലവഴിക്കാന്‍ കഴിയില്ലെന്നായിരുന്നു ധനുഷിന്റെ നിലപാട്‌. എന്നാല്‍ വിവരം അറിഞ്ഞ നയന്‍താര അഞ്ചു ദിവസത്തെ ചിത്രീകരണത്തിനുളള ചെലവ്‌ നായിക കൂടിയായ നയന്‍താര ഏറ്റെടുത്തെന്നാണ്‌ സിനിമയുമായി ബന്ധപ്പെട്ട അണിയറ വൃത്തങ്ങള്‍ പറയുന്നത്‌. ഏതായാലും നയന്‍സിന്റെ പണം കൊണ്ട്‌ വിഘ്‌നേഷ്‌ അഞ്ചു ദിവസത്തെ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കി. വിജയ്‌ സേതുപതിയും നയന്‍താരയുമാണ്‌ ഈ ചിത്രത്തിലെ നായികാ നായകന്‍മാര്‍.

നയന്‍സും വിഘ്‌നേഷും പിരിയാന്‍ കഴിയാത്ത വിധം കടുത്ത പ്രണയത്തിലാണെന്ന വാര്‍ത്ത ഏതായാലും കോളിവുഡില്‍ ഇപ്പോള്‍ ചൂടന്‍ ഗോസിപ്പായി മാറിയിരിക്കുകയാണ്‌. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ്‌ ആണ്‌ ചിത്രത്തിന്റെ നിര്‍മാണം.
നയന്‍സും വിഘ്‌നേഷും പ്രണയത്തില്‍ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക