Image

ചിമ്പുവിനെതിരേ നയന്‍താര പരാതി നല്‍കി

Published on 10 September, 2015
ചിമ്പുവിനെതിരേ നയന്‍താര പരാതി നല്‍കി
ഒരു കാലത്ത്‌ പ്രണയ ജോഡികളായിരുന്ന ചിമ്പുവും നയന്‍താരയും വഴി പിരിഞ്ഞതും വീണ്ടം ഇതു നമ്മ ആള്‌ എന്ന ചിത്രത്തിലൂടെ ഒരുമിച്ചതുമെല്ലാം സിനിമാ ലോകത്തിന്‌ വാര്‍ത്തയായിരുന്നു. ഇതാ ഇപ്പോള്‍ ചിമ്പുവിനെതിരേ നയന്‍താര പരാതി നല്‍കിയിരിക്കുന്നു എന്നതാണ്‌ ഏറ്റവും പുതിയ വാര്‍ത്ത.

ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടുതല്‍ കുരുക്കലേക്ക്‌ നീങ്ങുകയാണ്‌. സിനിയുടെ ചിത്രീകരണത്തില്‍ നിന്നും നയന്‍താര പിന്‍മാറിയതോടെ ഷൂട്ടിംഗ്‌ മുടങ്ങിയെന്ന്‌ വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിനു പിന്നാലെ ചിമ്പുവും നയന്‍താരയും പരാതിയുമായി രംഗത്തെത്തിയതോടെ പ്രശ്‌നം വീണ്ടും സങ്കീര്‍ണമാവുകയാണ്‌.

ചിമ്പുവും നയന്‍താരയും ഒന്നിച്ചെത്തുന്ന ഇതു നമ്മ ആള്‌ എന്ന ചിത്രത്തിന്റെ ഏതാനും സീനുകള്‍ മാത്രം അഭിനയിച്ചു തീര്‍ക്കാന്‍ ബാക്കിയുളളപ്പോള്‍ നയന്‍താര പിന്‍മാറിയെന്നു പറഞ്ഞാണ്‌ ചിമ്പു തമിഴ്‌ താരസംഘടനയിലും തമിഴ്‌ പ്രൊഡ്യൂസര്‍ കൗണ്‍സിലിലും പരാതി നല്‍കിയിരിക്കുന്നത്‌. വളരെ കുറച്ച്‌ രംഗങ്ങള്‍ മാത്രം ഷൂട്ട്‌ ചെയ്യാന്‍ അവശേഷിക്കേ സിനിമയുമായി സഹകരിക്കാന്‍ നയന്‍താര തയ്യാറാകുന്നില്ലെന്നാണ്‌ ചിമ്പുവിന്റെ പരാതി.

എന്നാല്‍ ചിമ്പുവിന്റെ പരാതിക്ക്‌ ബദലായി മറ്റൊരു പരാതി നല്‍കിക്കൊണ്ടാണ്‌ നയന്‍താര രംഗത്തെത്തിയത്‌. സിനിമ തുടങ്ങുന്നതിനു മുമ്പ്‌ പറഞ്ഞിരുന്ന സമയത്ത്‌ ഷൂട്ടിംഗ്‌ പൂര്‍ത്തിയായില്ലെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ കൂടുതല്‍ സമയം നല്‍കാന്‍ നിവൃത്തിയില്ലെന്നുമാണ്‌ നയന്‍താര വാദിക്കുന്നത്‌. എന്നാല്‍ നയന്‍താര കൂടുതല്‍ പണം നിര്‍മാതാവിനോട്‌ ആവശ്യപ്പെട്ടെന്നും ഇതു നല്‍കാത്തതിലാനാലാണ്‌ സിനിമയുമായി സഹകരിക്കാത്തതെന്നുമാണ്‌ എതിര്‍വാദം. എന്നാല്‍ ഇതുവരെ അഭിനയിച്ചതിനുള്ള പണം പോലും നിര്‍മാതാവ്‌ നല്‍കിയിട്ടില്ലെന്നും നയന്‍താര പറയുന്നു.

ഏതായാലും ഒരിടവേളയ്‌ക്കു ശേഷം ഇരുവരും അഭിനയിക്കുന്ന ചിത്രം തമിഴകത്ത്‌ വീണ്ടും വിവാദങ്ങള്‍ ഉയര്‍ത്തി വിട്ടിരിക്കുകയാണ്‌. ചിമ്പുവിന്റെ മുന്‍ സിനിമയും വിവാദത്തില്‍ അകപ്പെട്ട്‌ റിലീസിംഗ്‌ വൈകിയിരുന്നു. നയന്‍താരയുടെ വാദം ബോധ്യപ്പെട്ടില്ലെങ്കില്‍ വിലക്ക്‌ വരെ നേരിടേണ്ടി വന്നേക്കാമെന്നും തമിഴ്‌ സിനിമാവൃത്തങ്ങള്‍ പറയുന്നു.
ചിമ്പുവിനെതിരേ നയന്‍താര പരാതി നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക